CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 48 Seconds Ago
Breaking Now

ഉക്രെയിന്‍ പ്രസിഡന്റിന് വരെ 'രാജകീയ' വരവേല്‍പ്പ്; 'പിന്നെ എനിക്കെന്ത് സ്‌പെഷ്യാലിറ്റി'? ചാള്‍സ് രാജാവിന്റെ ഉക്രെയിന്‍ 'സ്‌നേഹപ്രകടനത്തില്‍' അസ്വസ്ഥനായി ട്രംപ്; രണ്ടാമത്തെ ദേശീയ സന്ദര്‍ശനത്തിന് ലഭിച്ച ക്ഷണത്തില്‍ 'തണുപ്പന്‍' പ്രതികരണം

തിങ്കളാഴ്ച ട്രംപുമായി പോരാട്ടം നടത്തുന്ന മറ്റൊരു നേതാവിനെയും ചാള്‍സ് വരവേറ്റു

ഉക്രെയിന്‍ പ്രസിഡന്റ് വോളാഡിമിര്‍ സെലെന്‍സ്‌കിയ്ക്ക് ബ്രിട്ടനില്‍ രാജകീയ വരവേല്‍പ്പ് ലഭിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് തനിക്ക് ലഭിച്ച ക്ഷണത്തില്‍ 'തണുപ്പന്‍' മട്ടിലെന്ന് റിപ്പോര്‍ട്ട്. സാന്‍ഡിഗ്രാമില്‍ സെലെന്‍സ്‌കിയെ ചേര്‍ത്തുപിടിച്ച് ചാള്‍സ് രാജാവ് ഐക്യദാര്‍ഢ്യം കാണിച്ചതാണ് ട്രംപിന്റെ രസം കൊന്നതെന്നാണ് വിവരം. 

ബ്രിട്ടനിലേക്ക് രണ്ടാമത്തെ ദേശീയ സന്ദര്‍ശനത്തിന് ഏതാനും ആഴ്ച മുന്‍പാണ് രാജാവിന്റെ ക്ഷണം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രസിഡന്റിന് കൈമാറിയത്. എന്നാല്‍ രാജാവും, ഉക്രെയിന്‍ നേതാവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടതോടെ താന്‍ അത്ര 'സ്‌പെഷ്യല്‍' അല്ലെന്ന തോന്നലിലേക്ക് യുഎസ് പ്രസിഡന്റ് മാറിയെന്നാണ് യുകെ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. 

എന്നാല്‍ സെലെന്‍സ്‌കിയെ കാണരുതെന്ന് നിര്‍ദ്ദേശിക്കാന്‍ ഗവണ്‍മെന്റിന് സാധിക്കില്ലെന്നാണ് ട്രംപ് അനുകൂലികളെ യുകെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാജാവ് സെലെന്‍സ്‌കിയെ കാണുന്നത്. ലണ്ടനിലേക്ക് ക്ഷണിച്ച് കൊണ്ട് ട്രംപിന് സ്റ്റാര്‍മര്‍ കത്ത് കൈമാറിയതിന് പിന്നാലെയായിരുന്നു ഇത്. 

ഓവല്‍ ഓഫീസില്‍ ട്രംപും, സെലെന്‍സ്‌കിയും വാക്‌പോരില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ യുകെ ഉക്രെയിന്‍ നേതാവിനെ വരവേറ്റത് യുഎസ് പ്രസിഡന്റിന് സ്വാഭാവികമായും രോഷം ജനിപ്പിച്ചിട്ടുണ്ടാകും. തിങ്കളാഴ്ച ട്രംപുമായി പോരാട്ടം നടത്തുന്ന മറ്റൊരു നേതാവിനെയും ചാള്‍സ് വരവേറ്റു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയായിരുന്നു ഇത്. കാനഡയ്ക്ക് എതിരെ ട്രംപ് 25% നികുതി ചുമത്തിയതിന്റെ രോഷപ്രകടനം നടക്കവെയാണ് യുകെ ഇദ്ദേഹത്തിനും ചുവപ്പ് പരവതാനി വിരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.