2019-ല്‍ ചൈനയിലെ ഏതോ ഒരു ഭാഗത്ത് ഒരു വൈറസ് വ്യാപിക്കുന്നതായി വിവരം ലഭിക്കുമ്പോള്‍ ലോകം അത് ഒരു പ്രാദേശിക പ്രശ്‌നം മാത്രമാണ് കണ്ടത്. എന്നാല്‍ ആഴ്ചകള്‍ പിന്നിടുമ്പോള്‍ അത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായും, ഒരു ദുരന്തം അരങ്ങേറുന്നതിനും നാമെല്ലാം സാക്ഷ്യം വഹിച്ചു. അതുവരെ കേള്‍ക്കാത്ത വുഹാനും, കൊറോണാവൈറസും ചിരപരിചിതമായി.
എന്നാല്‍ ഇന്നുവരെ എങ്ങനെയാണ് ഈ വൈറസ് പടര്‍ന്നുപിടിച്ചതെന്നതിന് വ്യക്തമായ ഉത്തരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിന് കാരണം ആഗോള തലത്തില്‍ തന്നെ നടന്ന മറച്ചുപിടിക്കലുകളാണെന്നാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സുപ്രധാന യുഎസ് പബ്ലിക് ഹെല്‍ത്ത് സംഘടനയുടെ നേതൃത്വം വഹിച്ചിരുന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധന്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വെളിപ്പെടുത്തുന്നത്.
ചൈനയിലെ ലാബില്‍ നിന്നും വൈറസ് ചോരാനുള്ള സാധ്യതകള്‍ മറച്ചുവെയ്ക്കാന്‍ സംഘടിതമായി അമേരിക്കന്‍, ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പ്രചരണം നടത്തിയെന്നാണ് റെഡ്ഫീല്‍ഡിന്റെ വെളിപ്പെടുത്തല്‍. വുഹാന്‍ നഗരത്തിലെ ബയോസെക്യൂരിറ്റി കുറവുള്ള ലാബുകളില്‍ വവ്വാലുകളിലെ വൈറസുകളുടെ ഇന്‍ഫെക്ഷന്‍ തോത് വര്‍ദ്ധിപ്പിക്കാന്‍ അപകടകരമായ പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ക്കാണ് ഇതില്‍ നിന്നും രോഗം പിടിപെട്ടതെന്ന് '100%' ഉറപ്പുള്ളതായാണ് ലോകപ്രശസ്ത വൈറോളജിസ്റ്റ് മെയിലിനോട് വ്യക്തമാക്കുന്നത്.
വുഹാനിലെ മൃഗ വിപണിയില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നുവെന്ന തിയറി പ്രചരിപ്പിക്കാന്‍ മുന്‍ പ്രസിഡന്റിന്റെ ഉപദേശകനും, അമേരിക്കയുടെ ഏറ്റവും സ്വാധീനശേഷിയുള്ള ഡോക്ടര്‍മാരില്‍ ഒരാളുമായ ആന്തണി ഫോസി യുകെ, യുഎസ് റിസര്‍ച്ച് ഫണ്ടിംഗ് സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവെന്നാണ് റെഡ്ഫീല്‍ഡ് വിശ്വസിക്കുന്നത്. ഈ തിയറി ഇപ്പോള്‍ തള്ളിയിട്ടുമുണ്ട്.
2014 മുതല്‍ 2017 വരെ യുഎസില്‍ നിരോധിച്ചിരുന്ന റിസേര്‍ച്ചിന് നല്‍കിയിരുന്ന വിവാദ പിന്തുണ മറച്ചുവെയ്ക്കാനാണ് ഇതെന്നാണ് റെഡ്ഫീല്‍ഡിന്റെ വാദം. ചൈനയുടെ സൈനിക ബന്ധമുള്ള ലാബുകളിലെ തങ്ങളുടെ ഏജന്റുമാരെ സംരക്ഷിക്കാന്‍ പല പഴുതുകളും ഇവര്‍ അടച്ചതായും ഇദ്ദേഹം ഭയക്കുന്നു.