CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 39 Seconds Ago
Breaking Now

ഫാ.ജോ മൂലച്ചേരി വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ബെഡ്‌ഫോര്‍ഡില്‍ മാര്‍ച്ച് 15,16 തീയതികളില്‍

ബെഡ്‌ഫോര്‍ഡ്: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീര്‍ത്ഥയാത്രയില്‍ മാനസ്സിക നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനില്‍ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വിന്‍സന്‍ഷ്യല്‍ സഭാംഗവും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഫിനാന്‍സ് ഓഫിസറുമായ ഫാ.ജോ മൂലച്ചേരി VC ആണ് വിശുദ്ധവാര ധ്യാനവും, തിരുവചന പ്രഘോഷണവും നയിക്കുന്നത്. 

ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനില്‍ സംഘടിപ്പിക്കുന്ന നോമ്പുകാല ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും, തിരുക്കര്‍മ്മങ്ങളിലും പങ്കു ചേര്‍ന്ന് ക്രിസ്തുവിന്റെ പീഡാ-സഹന വീഥിയിലൂടെ ചേര്‍ന്ന് ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും പ്രാപിക്കുവാനും മാനസ്സികമായ  നവീകരണവും ആത്മീയമായ  ഒരുക്കവും പ്രദാനം ചെയ്യുന്ന ശുശ്രുഷകള്‍ ആവും ബെഡ്‌ഫോര്‍ഡില്‍ ക്രമീകരിക്കുക.

മാര്‍ച്ച് പതിനഞ്ചിനു  ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകുന്നേരം 16:00  വരെയും, പതിനാറിന്  ഞായറാഴ്ച വൈകുന്നേരം മൂന്നു മണിമുതല്‍ എട്ടു മണിവരെയുമാണ് ധ്യാന ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തില്‍ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നല്‍കി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ രക്ഷകന്റെ സ്മരണയില്‍ ആയിരിക്കുവാനും അവിടുത്തെ കൃപയും കരുണയും അനുഭവിക്കുവാനും ഏവരെയും നോമ്പുകാല ധ്യാന ശുശ്രുഷയിലേക്ക്, മിഷന്‍ പ്രീസ്റ്റ് ഫാ.എല്‍വിസ് ജോസ് കോച്ചേരിയും (എംസിബിസ്), പള്ളിക്കമ്മിറ്റിയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.  

March 15th Saturday:  10:00 AM - 16:00 PM - Our Lady of Catholic Church,Opp. Sainsbury's Kempton. MK42 8QB

 

March  16th Sunday: 15:00 PM - 20:00 PM Christ The King Catholic Church, Harrowden Road, Bedford, MK42 9SP

 

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.