CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 14 Minutes 46 Seconds Ago
Breaking Now

കളിയല്ല വാഹനാപകടം! ഗ്ലോസ്റ്റര്‍ഷയറില്‍ മൂന്ന് സുഹൃത്തുക്കള്‍ അപകടത്തില്‍ മരിച്ച വാഹനം ഓടിച്ച കൗമാരക്കാരനായ ഡ്രൈവറെ കാത്തിരിക്കുന്നത് വര്‍ഷങ്ങള്‍ നീളുന്ന ജയില്‍വാസം; ടെസ്റ്റ് പാസായി ആഴ്ചകള്‍ക്ക് തികയുമ്പോള്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള മടക്കം മരണക്കെണിയായി

സ്‌പെന്‍സറും, മറ്റ് വിദ്യാര്‍ത്ഥികളും ചിപ്പിംഗ് കാംപ്‌ഡെന്‍ സ്‌കൂളിലെ സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥികളായിരുന്നു

വാഹനമാകുമ്പോള്‍ അപകടങ്ങളൊക്കെ സ്വാഭാവികം എന്നാണ് പൊതുവെ ആളുകള്‍ പറയാറുള്ളത്. എന്നാല്‍ അസ്വാഭികമായ വേഗത്തില്‍ വാഹനം ഓടിക്കുകയോ, അശ്രദ്ധയോ ഒക്കെയാണ് അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍. ഏതെങ്കിലും ഒരു ഡ്രൈവറുടെ അശ്രദ്ധ മതി മറ്റുള്ളവരുടെ കൂടി ജീവന്‍ അപകടത്തിലാക്കാന്‍. 

ഗ്ലോസ്റ്റര്‍ഷയറില്‍ ഇത്തരത്തില്‍ സുഹൃത്തുകളുമായി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ നടന്ന അപകടത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഏപ്രിലില്‍ നടന്ന അപകടത്തില്‍ കൗമാരാക്കാരായ സുഹൃത്തുക്കളെ മരണത്തിലേക്ക് തള്ളിവിട്ടത് ഏതാനും ആഴ്ചകള്‍ മുന്‍പ് ടെസ്റ്റ് പാസായ ഡ്രൈവറായ കൗമാരക്കാരനാണ്. 

മൂന്ന് കൗമാരക്കാര്‍ കൊല്ലപ്പെട്ടതിന് പുറമെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ എഡ്വാര്‍ഡ് സ്‌പെന്‍സര്‍ വിചാരണ നേരിടാന്‍ ഇരിക്കവെയാണ് കുറ്റങ്ങള്‍ കൗമരക്കാരന്‍ സമ്മതിച്ചത്. അശ്രദ്ധമായ ഡ്രൈവിംഗാണ് മരണകാരണമെന്നാണ് 19-കാരനായ സ്‌പെന്‍സര്‍ കുറ്റസമ്മതം നടത്തിയത്. 

സിക്‌സ്ത് ഫോര്‍മേഴ്‌സായ മറ്റില്‍ഡാ സെക്കോംബെ, ഹാരി പുര്‍സെല്‍, ഫ്രാങ്ക് വോര്‍മാള്‍ഡ് എന്നിവരാണ് സ്‌പെന്‍സറിന്റെ ഫോര്‍ഡ് ഫിയസ്റ്റയില്‍ യാത്ര ചെയ്തിരുന്നത്. ഗ്ലോസ്റ്റര്‍ഷയറിലെ ചിപ്പിംഗ് കാംപ്‌ഡെനും, വാര്‍വിക്ക്ഷയറിലെ ഷിപ്സ്റ്റണ്‍ ഓണ്‍ സ്‌റ്റോറിനും ഇടയില്‍ വെച്ചായിരുന്നു അപകടം. സംഭവത്തിന് അഞ്ചാഴ്ച മുന്‍പ് മാത്രമാണ് സ്‌പെന്‍സര്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായത്. 

സ്‌പെന്‍സറും, മറ്റ് വിദ്യാര്‍ത്ഥികളും ചിപ്പിംഗ് കാംപ്‌ഡെന്‍ സ്‌കൂളിലെ സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥികളായിരുന്നു. മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരു സ്ത്രീയും, രണ്ട് കുട്ടികളുമാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍. വാര്‍വിക്ക് ക്രൗണ്‍ കോടതിയിലാണ് സ്‌പെന്‍സര്‍ അശ്രദ്ധമായി വാഹനമോടിച്ചെന്ന് സമ്മതിച്ചത്. നിബന്ധനകളോടെ ജാമ്യത്തില്‍ വിട്ട ജഡ്ജ് അടുത്ത മാസം കേസ് തിരിച്ചെത്തുമ്പോള്‍ ജയില്‍ശിക്ഷയാണ് നേരിടേണ്ടി വരികയെന്ന് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.