മലയാള സിനിമ താരം മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ ഉഷ പൂജ നടത്തി നടന്‍ മോഹന്‍ലാല്‍. വൈകുന്നേരത്തോടെയാണ് മോഹന്‍ലാല്‍ അയ്യപ്പ സന്നിധിയില്‍ എത്തിയത്. മുഹമ്മദ് കുട്ടി, വിശാഖ നക്ഷത്രം എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രക്ക് വേണ്ടിയും മോഹന്‍ലാല്‍ വഴിപാട് നടത്തിയിട്ടുണ്ട്.
നിലവില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ മമ്മൂട്ടിക്കുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ എമ്പുരാനും റീലിസിന് ഒരുങ്ങവേയാണ് ശബരിമല സന്ദര്‍ശനം.
ഇതിനിടെ മമ്മൂട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലാണ് എന്ന വാര്‍ത്തകള്‍ക്കിടയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിച്ചു എന്ന വാര്‍ത്ത മലയാളികള്‍ ഏറ്റെടുക്കുന്നത്.
മമ്മൂട്ടി നിലവില്‍ ആരോഗ്യത്തോടെയിരിക്കുകായാണെന്നും ഉടനെ തന്നെ സിനിമയുടെ ഭാഗമായി വരുമെന്നും മമ്മൂട്ടിയുടെ പിആര്‍ ടീം അറിയിച്ചിട്ടുണ്ട്.