CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 16 Minutes 16 Seconds Ago
Breaking Now

ചരിത്രത്തിലെ ഏറ്റവും 'പ്രശസ്തനായ' കൊലയാളിയാകാന്‍ ഇറങ്ങിത്തിരിച്ച കൗമാരക്കാരന്‍; സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്ത ശേഷം പുറത്തായ പ്രൈമറി സ്‌കൂളില്‍ നാശം വിതയ്ക്കാന്‍ ഇറങ്ങി; അസ്വാഭാവികമായി വസ്ത്രം ധരിച്ച ചെറുക്കനെ കണ്ട് തടഞ്ഞ പട്രോളിംഗ് പോലീസ് 'അബദ്ധത്തില്‍' രക്ഷകരായി?

ഉറക്കത്തില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം സഹോദരിയെ ബലാത്സംഗം ചെയ്യാനും ഉദ്ദേശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ചരിത്രത്തില്‍ തന്റെ പേര് ആലേഖനം ചെയ്യാന്‍ പല വിധ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായി നടക്കുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ കൊലയാളിയെന്ന വിശേഷണം നേടാനായി കൂട്ടക്കൊല നടത്താനിറങ്ങിയ ഒരു ബ്രിട്ടീഷ് കൗമാരക്കാരന്റെ കഥയാണ് ഇപ്പോള്‍ ലോകം ഞെട്ടലോടെ കേള്‍ക്കുന്നത്. 

ലൂട്ടണിലെ വീട്ടില്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്ത ശേഷം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പുറത്താക്കിയ പ്രൈമറി സ്‌കൂളില്‍ കുട്ടികളെ കൂട്ടക്കൊല ചെയ്യാനായി പുറപ്പെട്ട 18-കാരന്‍ നിക്കോളാസ് പ്രോസ്പറാണ് കഥയിലെ വില്ലന്‍. ആയുധ നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് ഷോട്ട്ഗണ്ണും, നൂറ് കാട്രിഡ്ജുകളും വാങ്ങിയ ഇയാള്‍ സ്വന്തം ഒരു വ്യാജ ആയുധ ലൈസന്‍സും തയ്യാറാക്കി. 

നൂറ്റാണ്ടിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തുകയായിരുന്നു ഇയാളുടെ ദൗത്യം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13-നാണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയ പ്രോസ്പര്‍ ലൂട്ടണിലെ വീട്ടില്‍ വെച്ച് അമ്മ 48-കാരി ജൂലിയാന ഫാല്‍ക്കണ്‍, സഹോദരങ്ങളായ 16-കാരന്‍ കൈല്‍ പ്രോസ്പര്‍, 13-കാരി ജിസേല്‍ പ്രോസ്പര്‍ എന്നിവരെ വെടിവെച്ച് കൊന്നത്. ഇതിന് ശേഷം പഴയ സ്‌കൂളിലേക്ക് കൂട്ടക്കൊല നടത്താനായി ഇവന്‍ യാത്ര തിരിച്ചു. 

നാലും, അഞ്ചും വയസ്സുള്ള 30 കുട്ടികളെയും, അധ്യാപകരെയും കൊല്ലുകയായിരുന്നു ലക്ഷ്യം. സെന്റ് ജോസഫ്‌സ് കാത്തലിക് പ്രൈമറി സ്‌കൂളിലേക്കുള്ള യാത്രക്കിടെ ഒരു പട്രോളിംഗ് പോലീസ് കാര്‍ കൊലയാളിയെ തടയുകയായിരുന്നു. ഉമാ തുര്‍മാന്റെ പ്രശസ്തമായ 'കില്‍ ബില്‍' സിനിമയിലെ കൊലയാളിയുടെ വസ്ത്രം പോലുള്ള മഞ്ഞയും, കറുപ്പും സ്യൂട്ട് കണ്ട് ഓഫീസര്‍മാര്‍ സ്‌കൂളില്‍ നിന്നും ഒരു മൈല്‍ അകലെ വെച്ച് വാഹനം തടയുകയായിരുന്നു. 

സംശയം തോന്നിയ ഓഫീസര്‍മാരോട് ഒരു നേട്ടം പോലെയാണ് താന്‍ നടത്തിയ കൊലകളെ കുറിച്ച് ഇയാള്‍ പറഞ്ഞത്. കൈയില്‍ അപ്പോഴും കുടുംബാംഗങ്ങളുടെ ചോരയുണ്ടായിരുന്നു. പിന്നീട് ജയിലില്‍ നഴ്‌സിനോടാണ് താന്‍ നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊല നടത്താനാണ് ലക്ഷ്യമിട്ടതെന്ന് പ്രോസ്പര്‍ വെളിപ്പെടുത്തിയത്. ഉറക്കത്തില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം സഹോദരിയെ ബലാത്സംഗം ചെയ്യാനും ഉദ്ദേശിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ നഴ്‌സിനെ ഞെട്ടിച്ചു. യഥാര്‍ത്ഥത്തില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് അബദ്ധത്തില്‍ തടഞ്ഞതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.