വൈദ്യുതി സബ്‌സേറ്റഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് ഹീത്രുവിമാനത്താവളം അടച്ചു. ഇന്ന് അര്‍ധരാത്രിവരെയാണഅ വിമാനത്താവളം അടച്ചിടുകയെന്ന് അധികൃതര്‍ പറഞ്ഞു. ലണ്ടനിലെ ഹെയ്‌സിലുളള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ് സ്‌റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം തിരിച്ചറിഞ്ഞിട്ടില്ല.
ഹീത്രു വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നു വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടേയും സഹപ്രവര്‍ത്തകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21 ന് അര്‍ധരാത്രി വരെ ഹീത്രു വിമാനത്താവളം അടച്ചിടും. പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
യാത്രക്കാരോട് ഹീത്രു വിമാനത്താവളത്തിലേക്ക് വരരുതെന്നും കൂടതല്‍ വിവരങ്ങള്‍ക്ക് എയര്‍ലൈനുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കി.
വൈദ്യുതി എപ്പോള്‍ പുനസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയര്‍ എന്‍ജിനുകളും 70 അഗ്നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിന് സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.