CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 44 Minutes 42 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്‍ വാര്‍ഷിക ധ്യാനം അനുഗ്രഹദായകമായി

ഗ്ലോസ്റ്ററില്‍ കഴിഞ്ഞ മൂന്നുദിവസങ്ങള്‍ വിശ്വാസ സമൂഹത്തിന് അനുഗ്രഹദായകമായിരുന്നു. നോമ്പു ദിനങ്ങളില്‍ പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കും മുമ്പ് സ്വയം ഒരു ആത്മനവീകരണത്തിനുള്ള അവസരമായിരുന്നു ഗ്ലോസ്റ്ററിലെ ധ്യാനം.

പ്രശസ്ത വചന പ്രഘോഷകനും എഴുത്തുകാരനുമായ ഫാ ജെന്‍സന്‍ ചന്ദ്രാപിന്നിയുടെ നേതൃത്വത്തില്‍ അനുഗ്രഹദായകമായ വചന പ്രഘോഷണം ഗ്ലോസറ്ററിലെ ജനങ്ങള്‍ക്ക് മികച്ച അനുഭവമായി.

ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് മിഷന്‍ ആരംഭിച്ച് കഴിഞ്ഞ രണ്ടുവര്‍ഷത്തെ പോലെ ഈ വര്‍ഷവും ധാരാളം വിശ്വാസികള്‍ മൂന്നു ദിവസം നീളുന്ന ധ്യാനത്തിന്റെ ഭാഗമായി.

വളരെ നല്ല അനുഭവമായിരുന്നു വിശ്വാസികള്‍ക്ക് ധ്യാനം സമ്മാനിച്ചത്.

തങ്ങളുടെ ജീവിതത്തിലെ കൊച്ചു സംഭവങ്ങളില്‍ എങ്ങനെ ദൈവം ഇടപെടുന്നുവെന്നും ഓരോ മനുഷ്യനേയും ദൈവം തന്റെ രക്ഷാ കവചത്തില്‍ എങ്ങനെ പങ്കുചേര്‍ക്കുന്നുവെന്നും വ്യക്തമായി വിശദീകരിച്ചു നല്‍കിയ ധ്യാനമായിരുന്നു

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച് 9 മണിക്ക് അവസാനിച്ചു. ശനിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച് അഞ്ചു മണിയോടെ അവസാനിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് രാത്രി 9 മണിയോടെ അവസാനിച്ചു.

ബാംഗ്ലൂരില്‍ സേവനമനുഷ്ഠിച്ചിരുന്ന വൈദീകന്‍ തന്റെ സ്വതസിദ്ധ ശൈലിയില്‍ ദൈവവചനം വിശദീകരിച്ചപ്പോള്‍ ഗ്ലോസ്റ്ററിലെ വിശ്വാസികള്‍ക്ക് ഇതു നവ്യാനുഭവമായി.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നോമ്പുകാല ധ്യാനങ്ങള്‍ക്കായാണ് അദ്ദേഹം നാട്ടില്‍ നിന്ന് യുകെയിലെത്തിയത്. വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തലിന്റെ നേതൃത്വത്തില്‍ കൈകാരന്മാരായ ബാബു അളിയത്ത്, ആന്റണി , കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമായിരുന്നു മൂന്നു ദിവസത്തെ ധ്യാനത്തിന്റെ ഭംഗിയായ നടത്തിപ്പിന് കാരണമായത്.

വളരെ നേരത്തെ തന്നെ ധ്യാനത്തിന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയും അബണ്ഡ ജപമാലയുമൊക്കെ നടത്തി വലിയ മുന്നൊരുക്കമായിരുന്നു നടന്നത്. പ്രാര്‍ത്ഥനാ നിര്‍ഭരമായ നിമിഷങ്ങളാണ് ധ്യാനം സമ്മാനിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.