CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 45 Seconds Ago
Breaking Now

സ്വന്തം മക്കളായാലും, നന്നാക്കാന്‍ ശ്രമിക്കുന്നത് സൂക്ഷിച്ച് മതി! പഠനത്തില്‍ ശ്രദ്ധിക്കാന്‍ പെണ്‍മക്കളുടെ ഐപാഡുകള്‍ പിടിച്ചുവെച്ച അമ്മയെ അറസ്റ്റ് ചെയ്ത് സെല്ലിലിട്ട് പോലീസ്; മക്കളെ കാണുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി; ഈ യുകെ അമ്മയുടെ അനുഭവം മാതാപിതാക്കള്‍ക്ക് ഗുണപാഠം

പെണ്‍മക്കള്‍ സ്‌കൂള്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നതിനായാണ് ഇവരുടെ ഐപാഡ് വാങ്ങിവെച്ചതെന്ന് ബ്രൗണ്‍

മക്കളെ നേര്‍വഴിക്ക് നടത്താന്‍ അല്‍പ്പം കടുംപിടുത്തമൊക്കെ നടത്താമെന്ന് ഏതൊരു അച്ഛനും അമ്മയും ചിന്തിക്കും. ചില കാര്യങ്ങള്‍ നിഷേധിക്കുക, അവര്‍ക്ക് ഇഷ്ടമുള്ളത് കൊടുക്കാതെ നിയന്ത്രിക്കുക, ഇതെല്ലാം പതിവുള്ള കാര്യമാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ ചിലപ്പോള്‍ അടിയും കൊടുത്തേക്കാം. എന്നാല്‍ യുകെയില്‍ സ്വന്തം മക്കളെ ആയാലും 'നന്നാക്കാന്‍' ശ്രമിച്ചാല്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ അകത്ത് കിടക്കേണ്ടി വരും. 

സ്വന്തം പെണ്‍മക്കളുടെ ഐപാഡുകള്‍ പിടിച്ചെടുത്ത ചരിത്രാധ്യാപികയായ അമ്മയുടെ അനുഭവമാണ് ഈ ഓര്‍മ്മപ്പെടുത്തലിന് കാരണം. മക്കള്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നതായി ചെയ്ത ഈ പരിപാടി മൂലം ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും, പെണ്‍മക്കളെ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയുമാണ് ചെയ്തത്. 

രണ്ട് ഐപാഡുകള്‍ മോഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് മാര്‍ച്ച് 26ന് 50-കാരി വനേസാ ബ്രൗണിന് ഏഴര മണിക്കൂര്‍ ജയില്‍വാസം നേരിട്ടത്. പിന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും സ്വന്തം മക്കളെ കാണുന്നതിനും, സംസാരിക്കുന്നതിനും വിലക്ക് നേരിട്ടു. പിന്നീട് കേസ് ഉപേക്ഷിക്കുകയും ചെയ്തു. 

പെണ്‍മക്കള്‍ സ്‌കൂള്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നതിനായാണ് ഇവരുടെ ഐപാഡ് വാങ്ങിവെച്ചതെന്ന് ബ്രൗണ്‍ എല്‍ബിസിയോട് പറഞ്ഞു. എന്നാല്‍ സറേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും, ഡിവൈസുകള്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. മക്കളുടെ ഉപകരണങ്ങള്‍ പിടിച്ചുവെയ്ക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് അമ്മ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. 

ഇപ്പോള്‍ പോലും സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ലെന്ന് ബ്രൗണ്‍ പറയുന്നു. തല്‍ക്കാലത്തേക്ക് ഐപാഡ് പിടിച്ചുവെച്ചതാണെന്ന് മനസ്സിലാക്കാന്‍ പോലും പോലീസ് ശ്രമിച്ചില്ല. ഇത് അമിത പ്രതികരണമാണ്, ഇവര്‍ ആരോപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.