CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 22 Seconds Ago
Breaking Now

കലാഭവന്‍ ലണ്ടന്റെ ഡാന്‍സ് ഫെസ്റ്റ് 'JIYA JALE' ഇന്ന് ലണ്ടനില്‍, ഒപ്പം പുരസ്‌ക്കാര ദാനവും കലാപരിപാടികളും ചെമ്മീന്‍ നാടകവും

ഇന്റര്‍നാഷണല്‍ നൃത്ത, നാടക ദിനങ്ങളോട് അനുബന്ധിച്ച് കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ഡാന്‍സ് ഫെസ്റ്റും നാടകവും നാളെ ലണ്ടനില്‍ നടക്കും. ഒപ്പം യുകെ മലയാളി സമൂഹത്തില്‍ കലാസാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സമഗ്ര സംഭാവന നല്കിയവര്‍ക്കുള്ള പുരസ്‌ക്കാര ദാനവും നടക്കും.

നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പയ്ന്‍ അക്കാദമി ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.

യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ:എബി സെബാസ്റ്റ്യന്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ കേംബ്രിഡ്ജ് മേയര്‍ അഡ്വ ബൈജു തിട്ടാല മുഖ്യാതിഥിയായിരിക്കും , ബേസിംഗ് സ്റ്റോക്ക് സിറ്റി കൗണ്‍സിലര്‍ സജീഷ് ടോം മുഖ്യ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

തുടര്‍ന്ന് നടക്കുന്ന പുരസ്‌ക്കാര ദാന ചടങ്ങില്‍ യുകെയിലെ മലയാളി സമൂഹത്തില്‍ കലാസാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സമഗ്ര സംഭാവന നല്കിയവര്‍ക്കുള്ള പുരസ്‌ക്കാര ദാനവും നടക്കും.

യുകെ മലയാളികള്‍ നാമ നിര്‍ദ്ദേശം ചെയ്തവരില്‍ നിന്നും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറിയും, കേരളാ സംഗീത നാടക അക്കാദമി മെമ്പറുമായ ശ്രീ കെ എസ് പ്രസാദും കൊച്ചിന്‍ കലാഭവന്‍ ഡയറക്ടറും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ : ഇഗ്‌നേഷ്യസും (ബേണി ഇഗ്നേഷ്യസ്) അംഗങ്ങങ്ങളായ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്

പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായവര്‍

ശ്രീ : രാജേഷ് രാമന്‍ (സംഗീതം, സാംസ്‌ക്കാരികം)

മനോജ് ശിവ (നാടകം, സംഗീതം,സാംസ്‌ക്കാരികം)

കാനേഷ്യസ് അത്തിപ്പൊഴിയില്‍ (സിനിമ, സംസ്‌ക്കാരികം)

അജിത് പാലിയത്ത് (സംസ്‌ക്കാരികം)

മണമ്പൂര്‍ സുരേഷ് (സാഹിത്യം സംസ്‌ക്കാരികം, സിനിമ)

ബാലകൃഷ്ണന്‍ ബാലഗോപാല്‍ (മാധ്യമം, സംസ്‌ക്കാരികം)

ബാള്‍ഡ്വിന്‍ സൈമണ്‍ (നാടകം)

നൈസ് സേവ്യര്‍ (കലാഭവന്‍ നൈസ്) (നൃത്തം)

ജോമോന്‍ മാമ്മൂട്ടില്‍ (കലാ-സംസ്‌ക്കാരികം )

മുരളി മുകുന്ദന്‍ (മലയാള ഭാഷ -സാഹിത്യം, സംസ്‌ക്കാരികം

രശ്മി പ്രകാശ് (മലയാള ഭാഷ -സംസ്‌ക്കാരികം )

ദീപ നായര്‍ (നൃത്തം, സംസ്‌ക്കാരികം)

മീര മഹേഷ് ( നൃത്തം)

തുടങ്ങിയവരാണ് പുരസ്‌ക്കാര ജേതാക്കള്‍, കൂടാതെ ജൂറി അംഗങ്ങളുടെ പ്രത്യേക പരാമര്‍ശം ലഭിച്ച വരെ വേദിയില്‍ അനുമോദിക്കുകയും ചെയ്യും.

പുരസ്‌ക്കാര ദാന ചടങ്ങുകളോടൊപ്പം മറ്റു കലാപരിപാടികളും അരങ്ങേറും. സുമ്പാ ഡാന്‍സ് ഡെമോ, വിഷു ഡാന്‍സ്, തുടങ്ങിയ പരിപാടിക്ക് കൊഴുപ്പേകും.

തുടര്‍ന്ന് തകഴി ശിവശങ്കര പിള്ളയുടെ ചെമ്മീന്‍ നോവലിനെ ആസ്പദമാക്കിയുള്ള നാടകവും അരങ്ങേറും.

നവരുചി റെസ്റ്റോറന്റ് ഒരുക്കുന്ന 'തനി നാടന്‍ ഫുഡ് ഫെസ്റ്റ്' ല്‍ രുചികരമായ കേരള വിഭവങ്ങളും ആസ്വദിക്കാം, പ്രവേശനം സൗജന്യമായിരിക്കും

For more information please contact 

07841613973

Kalabhavanlondon@gmail.com

 




കൂടുതല്‍വാര്‍ത്തകള്‍.