കഴിഞ്ഞ ആഴ്ചയാണ് സ്‌ഫോടന കേസ് പ്രതിയായ ജിഹാദി ജയില്‍ ഗാര്‍ഡുമാരെ തിളച്ച എണ്ണ ഒഴിച്ച് അക്രമിച്ചത്. മൂന്ന് ഗാര്‍ഡുമാരെ ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷവും ഇതേ ജയിലില്‍ തന്നെ തുടരുകയാണ് ഈ തീവ്രവാദി. ഇതേത്തുടര്‍ന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രിട്ടീഷ് ജയിലുകള്‍ ഇസ്ലാമിക തീവ്രവാദികളുടെ വിഹാര കേന്ദ്രമാണെന്നാണ് ഭയപ്പെടുത്തുന്ന വിവരം.
കൊലപാതക കേസില്‍ അകത്തായ ഡെന്നി ഡെ സില്‍വയെന്ന ആളുടെ കഥ ഇതിന് ഉത്തമ ഉദാഹരണമാണ്. 2016-ല്‍ ജയിലില്‍ വെച്ച് ഇസ്ലാമിലേക്ക് മതംമാറിയ ഇയാള്‍ ഇപ്പോള്‍ ജയിലുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തന്റെ വിശ്വാസത്തില്‍ പെടാത്ത സഹതടവുകാരെ ക്രൂരമായി മര്‍ദ്ദിക്കുകയുമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂര പ്രവര്‍ത്തനങ്ങള്‍ കാണാനായി മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ കടത്തുകയും, മറ്റ് മുസ്ലീം തടവുകാരെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്നാണ് വിവരം.
ഇയാളെ പ്രത്യേക യൂണിറ്റില്‍ പാര്‍പ്പിക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയില്‍ പോരാട്ടം നടത്തി സാധാരണ വിംഗിലേക്ക് സില്‍വ തിരിച്ചെത്തി. ബ്രിട്ടനിലെ ഭീകരന്‍മാരായ തടവുകാരെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ഗുരുതരമായ അവസ്ഥയാണ് നേരിടുന്നത്. അടുക്കളയിലേക്ക് പ്രവേശനം ലഭിച്ച ഹാഷേം അബേദി മൂന്ന് ജയില്‍ ഓഫീസര്‍മാര്‍ക്ക് സമ്മാനിച്ച പരുക്കുകള്‍ അതിഭീകരമാണ്.
28 വര്‍ഷത്തെ ജയില്‍ശിക്ഷ നേരിടുന്ന വിദ്വേഷ പ്രാസംഗികന്‍ അഞ്ചെം ചൗധരിയാണ് ഈ അക്രമത്തിന് ഉത്തരവ് നല്‍കിയതെന്നാണ് ജയില്‍ അധികൃതര്‍ സംശയിക്കുന്നത്. മുസ്ലീങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്നത് വഴി അനുയോജ്യമായ അന്തരീക്ഷമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ചൗധരി ജയിലില്‍ വെച്ച് പറയുന്ന റെക്കോര്‍ഡിംഗ് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.