മാല പാര്‍വതിയെ രൂക്ഷമായി വിമര്‍ശിച്ച് നടി രഞ്ജിനി. വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും നടി തള്ളി പറയുകയും ചെയ്‌തെന്ന ആരോപണം നിലനില്‍ക്കെയാണ് രഞ്ജിനിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കുറ്റവാളികളെ പിന്തുണയക്കുന്ന താങ്കള്‍ അവസരവാദിയാണ് എന്നാണ് രഞ്ജിനി പറയുന്നത്.
''മാല പാര്‍വതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ് എന്നാണ് ഇതില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത്, വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍'' എന്നാണ് മാല പാര്‍വതിയുടെയും ഷോോന്‍ ടോമിന്റെയും ചിത്രം പങ്കുവച്ച് രഞ്ജിനി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
അതേസമയം, താന്‍ ഷൈനിനെ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ് മാല പാര്‍വതി രംഗത്തെത്തിയിരുന്നു. ഷൈനിന്റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു. വിന്‍സി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്റെ പേരില്‍ അവര്‍ ഒറ്റപെടില്ലെന്നും മാല പാര്‍വതി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.