ഗുജറാത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥന തടസ്സപ്പെടുത്തി വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. അഹമ്മദാബാദിലെ ഒരു സ്വകാര്യ ഹാളില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങാണ് ഇവര്‍ തടസപ്പെടുത്തിയത്.
ജയ് ശ്രീറാം, ഹര ഹര മഹാദേവ് വിളികള്‍ മുഴക്കിയാണ് സംഘം പ്രര്‍ത്ഥനാ ഹാളിലേക്ക് ഇരച്ചുകയറിയത്. സംഘത്തിലെ എല്ലാവരുടെയും കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു. ഇവര്‍ മതപരിവര്‍ത്തനം ആരോപിക്കുകയും ആരാധന നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കമ്പിവടി പോലുള്ള ആയുധങ്ങളുമായി സംഘം പ്രാര്‍ത്ഥന തടസപ്പെടുത്തുന്നതും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും കാണാം.
സംഭവത്തില്‍ അഹമ്മദാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളുടെയും പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മതപരിവര്‍ത്തനം നടക്കുന്നുവെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ പരാതി. ആരാധ തടസപ്പെടുത്തിയതിനെതിരെ വിശ്വാസികളും പരാതി നല്‍കിയിട്ടുണ്ട്.