CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 13 Seconds Ago
Breaking Now

മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ എടുക്കുന്നത്, ഇങ്ങനെ വിമര്‍ശിക്കാന്‍, എംപുരാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് തുറന്നടിച്ച് നടി ഉര്‍വശി

ഇന്നത്തെ കാലത്ത് സിനിമകള്‍ എടുക്കുന്ന സമയം പല കാര്യങ്ങളും ശ്രദ്ധിച്ച് എടുക്കേണ്ടി വരുന്നില്ലേ എന്ന ചോദ്യത്തിന് ശ്രദ്ധേയ മറുപടിയുമായി നടി ഉര്‍വശി. എംപുരാന്‍ സിനിമ ഉദാഹരണമായി പറഞ്ഞുകൊണ്ടായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ എടുക്കുന്നത്. നിങ്ങള് ഇങ്ങനെ എടുക്കണം, അങ്ങനെ എടുക്കണം എന്ന് പറയാന്‍ എന്ന് ഉര്‍വശി ചോദിച്ചു. എന്റെ സിനിമ എന്റെ സിനിമയാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് പറയുക എന്നും ഉര്‍വശി പറഞ്ഞു.

ഇങ്ങനെയുളള കാര്യങ്ങളില്‍ ഇപ്പോ എനിക്ക് കുറച്ചുകൂടി ആശ്വാസമുണ്ടെന്നും നടി പറയുന്നു. പണ്ടത്തെ പോലെയല്ല, നമ്മുടെ വീടിനടുത്ത് ഒരു 30 വീടുണ്ടെങ്കില്‍ അതില്‍ കുറഞ്ഞത് ഒരു 10 വീട്ടില്‍ എങ്കിലും വിഷ്വല്‍ മീഡിയയുമായി ബന്ധപ്പെട്ട ആളുകള്‍ ഉണ്ടാവും. ഇതിന്റെ ഗൗരവം അറിയാവുന്ന ഒരാളെങ്കിലും ഉണ്ടാവും. അതുകൊണ്ടാണ് പണ്ടത്തെ പോലെ നെഗറ്റീവ് കമന്റ്സ് ഇപ്പോള്‍ അധികം വരാത്തത്. കാരണം അവര്‍ക്കറിയാം സിനിമാക്കാര്‍ എന്ത് പ്രയാസപ്പെട്ടാണ് ഒരു ചിത്രം എടുക്കുന്നതെന്ന്.

യൂടൂബ് ചാനലുളള ഒരാള്‍ക്ക് പോലും അതിന്റെ ബുദ്ധിമുട്ട് മനസിലാവും, ഉര്‍വശി പറഞ്ഞു. പുതിയ സിനിമയുടെ പ്രോമോഷന്റെ ഭാഗമായുളള അഭിമുഖത്തിനിടെയാണ് ഉര്‍വശി മനസുതുറന്നത്.




കൂടുതല്‍വാര്‍ത്തകള്‍.