CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 49 Seconds Ago
Breaking Now

റിഫോമിന്റെ മുന്നേറ്റം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് തടയാന്‍ ഗവണ്‍മെന്റ്; മെല്ലെപ്പോക്കിലായിരുന്ന ഇമിഗ്രേഷന്‍ ധവളപത്രം വേഗത്തിലാക്കും; നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്ന് ഇനി 'വെറും വാഗ്ദാനത്തില്‍' ഒതുങ്ങില്ല?

കുറഞ്ഞ വരുമാനം നല്‍കുന്ന ജോലികളില്‍ നിന്നുകൊണ്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയില്‍ തുടരുന്നത് ബുദ്ധിമുട്ടാക്കാനും നീക്കം

ബ്രിട്ടനിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒരു ഇത്തിരി കുഞ്ഞന്‍ പാര്‍ട്ടി ജയിച്ച് കയറിയതോടെ കുടിയേറ്റക്കാര്‍ക്കെതിരെ സടകുടഞ്ഞ് എഴുന്നേല്‍ക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളായി യുകെയില്‍ തുടരാന്‍ അപേക്ഷിക്കുന്ന പരിപാടിക്ക് അന്ത്യം കുറിയ്ക്കാന്‍ മന്ത്രിമാര്‍ തയ്യാറെടുക്കുകയാണ്. 

നാളുകളായി വൈകിയ ഇമിഗ്രേഷന്‍ ധവളപത്രം എത്രയും വേഗം ഇറക്കാനുള്ള പണിയും നടക്കുന്നുണ്ട്. മേയ് മധ്യത്തോടെ യുകെ സ്റ്റുഡന്റ് വിസയുള്ളവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് ചുരുക്കാന്‍ നടപടി വരുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റം കുറയ്ക്കാനുള്ള പദ്ധതികള്‍ തയ്യാറെടുപ്പിന്റെ അന്തിമഘട്ടത്തിലാണ്. വിസാ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികളാണ് പ്രധാനമായും ഉള്‍പ്പെടുത്തുകയെന്നാണ് ഗവണ്‍മെന്റ് നിലപാട്. 2024-ല്‍ യുകെയില്‍ അഭയാര്‍ത്ഥിത്വം തേടിയ 108,000 പേരില്‍, 16,000 പേര്‍ക്ക് സ്റ്റുഡന്റ് വിസ ഉണ്ടായിരുന്നുവെന്നാണ് ഹോം ഓഫീസ് കണക്കുകള്‍. 

സിസ്റ്റം ആളുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറയുന്നു. ഇമിഗ്രേഷന്‍ നയങ്ങള്‍ മാസങ്ങളായി ചര്‍ച്ചയിലാണെന്ന് ഹോം ഓഫീസ് ശ്രോതസ്സുകള്‍ പറയുന്നുണ്ട്. എന്നാല്‍ റിഫോം തെരഞ്ഞെടുപ്പ് വിജയം പദ്ധതികള്‍ക്ക് വേഗം കൂട്ടിയെന്നതാണ് വസ്തുത. 

കുറഞ്ഞ വരുമാനം നല്‍കുന്ന ജോലികളില്‍ നിന്നുകൊണ്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയില്‍ തുടരുന്നത് ബുദ്ധിമുട്ടാക്കാനും നീക്കം നടക്കുന്നുണ്ട്. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും, യൂണിവേഴ്‌സിറ്റികളും ഇത്തരമൊരു നീക്കത്തെ എതിര്‍ക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.