CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes 14 Seconds Ago
Breaking Now

എതിരില്ലാതെ മൂന്നാം തവണയും യുകെയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി അങ്കമാലിക്കാരന്‍

2006 ല്‍ യുകെയിലെ ന്യൂകാസിലില്‍ എത്തിയ ഇഗ്നേഷ്യസ് വര്‍ഗീസ് റോയല്‍ മെയിലില്‍ ജീവനക്കാരനാണ്.

യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ കൗണ്‍സിലറായി മലയാളി. എറണാകുളം അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയായ ഇഗ്നീഷ്യസ് വര്‍ഗീസാണ് അഭിമാന നേട്ടമുണ്ടാക്കിയത്. 2006 ല്‍ യുകെയിലെ ന്യൂകാസിലില്‍ എത്തിയ ഇഗ്നേഷ്യസ് വര്‍ഗീസ് റോയല്‍ മെയിലില്‍ ജീവനക്കാരനാണ്.

2014 ല്‍ ലേബര്‍ പാര്‍ട്ടി അംഗമായ ഇഗ്നേഷ്യസ് വര്‍ഗീസ് 2017 ലാണ് ന്യൂകാസിലിന് സമീപമുള്ള പ്രൂഡോ ടൗണ്‍ കൗണ്‍സിലിലേക്ക് കാസില്‍ ഫീല്‍ഡ് വാര്‍ഡില്‍ നിന്ന് നോമിനേഷന്‍ നല്‍കിയത്. സ്വന്തം വീടു നില്‍ക്കുന്ന വാര്‍ഡിലെ പോസ്റ്റ്മാന്‍ കൂടിയായതിനാല്‍ ഓരോ വീടുകളുമായും ഉണ്ടായിരുന്ന ബന്ധം എതിരില്ലാതെ വിജയിക്കാന്‍ സഹായിച്ചു. തുടര്‍ന്ന് നടന്ന രണ്ട് ഇലക്ഷനിലും ഇതു തന്നെ അവസ്ഥ.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ ഇന്ന് കാസില്‍ഫീല്‍ഡ് ഉള്‍പ്പെടെ പ്രദേശത്തു നിന്നാണ് ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മറ്റ് തെരഞ്ഞെടുപ്പുകളിലും ഏറ്‌റവുമധികം വോട്ട് ലഭിത്തുന്നത്.

2014ല്‍ റോയല്‍ മെയിലിലെ കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ യൂണിറ്റ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ലേബര്‍ പാര്‍ട്ടി അംഗത്വത്തിലേക്ക് വഴി തുറക്കാന്‍ കാരണമായത്.

കാസിന്‍ ഫീല്‍ഡ് വാര്‍ഡില്‍ മലയാളികള്‍ അധികമില്ലെങ്കിലും തദ്ദേശിയരുമായി ഇഗ്നേഷ്യസ് വര്‍ഗീസ് നല്ല ബന്ധത്തിലാണ്. 15 കൗണ്‍സിലര്‍മാരുള്ള കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടിയാണ് ഭരണം നിയന്ത്രിക്കുക.

നാട്ടില്‍ അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായി പ്രവര്‍ത്തിച്ച ഇഗ്നേഷ്യസ് വര്‍ഗീസിന് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. എന്‍എച്ച്എസില്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സായി ജോലി ചെയ്യുന്ന ഷിജി ഇഗ്നേഷ്യസ് ആണ് ഭാര്യ. നോയല്ല, നിയ എന്നിവരാണ് മക്കള്‍.




കൂടുതല്‍വാര്‍ത്തകള്‍.