Breaking Now

തന്മാത്ര ഫെയിം അർജുൻലാൽ വീണ്ടും ക്യാമറയുടെ മുന്നിലേക്ക്

ബ്ലസ്സിയുടെ തന്മാത്രയെന്ന ചിത്രത്തിലെ സ്‌കൂള്‍പയ്യനെ ഓര്‍ക്കുന്നില്ലേ?

തന്‍മാത്രയ്ക്ക് ശേഷം പലറോളുകളും വച്ചുനീട്ടി സിനിമാലോകം അര്‍ജുന്റെ പിന്നാലെ ചെയ്തിരുന്നു. പക്ഷേ അന്ന് പന്ത്രണ്ടാംക്ലാസില്‍ പഠിയ്ക്കുകയായിരുന്ന അര്‍ജുന്‍ ഒന്നും സ്വീകരിച്ചില്ല. പഠനം കഴിഞ്ഞുമതി സിനിമയെന്ന ബുദ്ധിപരമായ ഒരു തീരുമാനമെടുക്കുകയായിരുന്നു അര്‍ജ്ജുനും കുടുംബവും. ഇപ്പോള്‍ കാലം കുറേ മുന്നോട്ടുപോയി. എംബിഎ പഠനം പൂര്‍ത്തിയാക്കിയ അര്‍ജുന്‍ ബാംഗ്ലൂരില്‍ കൂട്ടുകാര്‍ക്കൊപ്പം ഡിജിറ്റ് ഐസ് എന്ന പേരില്‍ ഒരു കമ്പനിയും തുടങ്ങി. ഈ തിരക്കിനിടെയാണ് മലയാളസിനിമ വീണ്ടും അര്‍ജ്ജുനെത്തേടി ചെല്ലുന്നത്. ഇത്തവണ അര്‍ജുന്‍ മുഖം തിരിച്ചില്ല, പഠിത്തംകഴിഞ്ഞ് സ്വന്തം ബിസിനസും തുടങ്ങിയ ആത്മവിശ്വാസത്തില്‍ അന്വേഷിച്ചെത്തിയവരോട് സമ്മതം മൂളി. അങ്ങനെ ആഷ ബ്ലാക്ക് എന്ന ചിത്രത്തിന്റെ താരഗണത്തില്‍ അര്‍ജുനും ഇടംനേടി.




കൂടുതല്‍വാര്‍ത്തകള്‍.