മറ്റൊരു കാന്‍സര്‍ മരണം കൂടി. കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ശ്രീരാജ് പി എസ് ആ് നാട്ടില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ വിട പറഞ്ഞത്.രണ്ടു മാസം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ പതിവായി നടത്താറുള്ള ചെക്കിങ്ങിനോടനുബന്ധിച്ചു ഉദര സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുകയും അര്‍ബുദം സ്ഥിരീകരിക്കുകയും അടിയന്തരമായി ചികിത്സ നടത്തുകയും ചെയ്തു.
നാട്ടിലെ ചികിത്സ പൂര്‍ത്തിയാക്കി യുകെയിലെത്തി സ്റ്റോക് മാന്‍ഡിവില്‍ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇടയില്‍ എറണാകുളം അമൃത ആശുപത്രിയില്‍ തിരികെയെത്തി ചികിത്സ പുരോഗമിക്കവേയാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് മരണം സംഭവിച്ചത്.
ബക്കിങ്ഹാമിലെ ക്ളയര്‍ഡന്‍ ഹൗസില്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന സുബിയ വിജയനാണ് ഭാര്യ. ശ്രേയ ശ്രീരാജ് (14), ശ്രീനിധി ശ്രീരാജ് (12), ശ്രീബാല ശ്രീരാജ് (10) എന്നിവര്‍ മക്കളാണ്.ബെഡ്ഫോര്‍ഡില്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന ശശികല സാബിസ് മൂത്ത സഹോദരിയാണ്. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞു 3:30ന് വീട്ടുവളപ്പില്‍ നടക്കും.