CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 15 Seconds Ago
Breaking Now

ബ്രിട്ടനില്‍ 'വെള്ളക്കാര്‍' അധികം വൈകാതെ ന്യൂനപക്ഷമാകും? ബ്രിട്ടീഷുകാരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; 40 വര്‍ഷത്തിനുള്ളില്‍ യുകെയില്‍ വെള്ളക്കാര്‍ 'ന്യൂനപക്ഷമായി' മാറുമെന്ന് മുന്നറിയിപ്പ്

യുകെയില്‍ ജനിച്ച ആളുകളുടെ എണ്ണം നിലവിലെ 39 ശതമാനത്തില്‍ നിന്നും 81 ശതമാനത്തിലേക്കും താഴും

ബ്രിട്ടനില്‍ ബ്രിട്ടീഷുകാര്‍ വിദേശികളായി ജീവിക്കുന്നത് പോലെയാണ് കുടിയേറ്റം സൃഷ്ടിച്ച അവസ്ഥയെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞുവെച്ചതിന്റെ വിവാദം അവസാനിച്ചിട്ടില്ല. അതിന് മുന്‍പ് ബ്രിട്ടീഷുകാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കാന്‍ പോന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. അധികം വൈകാതെ ബ്രിട്ടനില്‍ വെള്ളക്കാര്‍ 'ന്യൂനപക്ഷമായി' മാറുമെന്നാണ് ആ മുന്നറിയിപ്പ്. 

വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ യുകെയില്‍ ന്യൂനപക്ഷമായി മാറാന്‍ ഇനി 40 വര്‍ഷം പോലും വേണ്ടിവരില്ലെന്നാണ് ജനസംഖ്യാ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ ജനസംഖ്യയില്‍ 73 ശതമാനമുള്ള വെള്ളക്കാര്‍ 2050 എത്തുമ്പോള്‍ 57 ശതമാനമായി ചുരുങ്ങുമെന്നും മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2063 എത്തുമ്പോഴാണ് വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുക. 

നൂറ്റാണ്ടിന്റെ അവസാനത്തോടെ യുകെ ജനസംഖ്യയില്‍ കേവലം 33.7 ശതമാനം പേര്‍ക്ക് മാത്രമാകും കുടിയേറ്റക്കാരായ മാതാപിതാക്കള്‍ ഇല്ലാതിരിക്കുക. ഇതില്‍ തന്നെ 40 വയസ്സില്‍ താഴെയുള്ള 28 ശതമാനം പേര്‍ക്കാണ് ഈ അവസ്ഥയെന്ന് പ്രൊഫ. മാറ്റ് ഗുഡ്‌വിന്‍ പറഞ്ഞു. 

ഔദ്യോഗിക ജനസംഖ്യാ വിവരങ്ങള്‍ പ്രകാരമുള്ള ഗവേഷണത്തില്‍ ഇമിഗ്രേഷന്‍ പശ്ചാത്തലമുള്ളവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് പ്രവചിക്കുന്നത്. നിലവില്‍ 20 ശതമാനത്തില്‍ താഴെയുള്ള ഈ സ്ഥിതി 2100 ആകുന്നതോടെ 60.6 ശതമാനത്തിലേക്കാണ് വര്‍ദ്ധിക്കുക. 

യുകെയില്‍ ജനിച്ച ആളുകളുടെ എണ്ണം നിലവിലെ 39 ശതമാനത്തില്‍ നിന്നും 81 ശതമാനത്തിലേക്കും താഴും. 




കൂടുതല്‍വാര്‍ത്തകള്‍.