CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 28 Seconds Ago
Breaking Now

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ 'നിയമം ആകരുത്'! ബില്‍ മുന്നോട്ട് പോകുന്നത് എംപിമാര്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ പാലിയേറ്റീവ് കെയര്‍ കണ്‍സള്‍ട്ടന്റ്; ബില്‍ സുരക്ഷിതമല്ലെന്ന് ഡോക്ടര്‍

നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ബില്‍ അപകടകരമാണ്

വിവാദമായ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമം ആകുന്നത് തടയാന്‍ എംപിമാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മുന്‍നിര ബ്രിട്ടീഷ് പാലിയേറ്റീവ് കെയര്‍ കണ്‍സള്‍ട്ടന്റ്. ദയാവധ ബില്‍ നിലവിലെ സ്ഥിതിയില്‍ ഉപയോഗപ്രദമല്ലെന്നാണ് ഡോ. ആമി പ്രോഫിറ്റിന്റെ നിലപാട്. 

ദയാവധത്തിനെ പിന്തുണയ്ക്കുന്നവരുടെ വാദങ്ങള്‍ തള്ളിയ ഡോ. ആമി പ്രോഫിറ്റ് ഇത് അമേരിക്കന്‍ സ്റ്റേറ്റായ ഒറിഗാവോണിലെ നിയമത്തെ ആസ്പദമാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചു. ഇത് ഒട്ടും സുരക്ഷിതമായ രീതിയല്ലെന്നാണ് ഡോക്ടറുടെ നിലപാട്. Dr Amy Proffitt, British palliative care consultant

'ഈ സിസ്റ്റം ഉപയോഗിച്ച് ഒറിഗാവോണില്‍ മരിക്കുന്ന 80% ആളുകള്‍ക്കും ഗവണ്‍മെന്റ് ഇന്‍ഷുറന്‍സുള്ളവരാണ്. ഇത്തരക്കാര്‍ക്ക് അത്തരം ഇന്‍ഷുറന്‍സൊന്നും ഗുണം ചെയ്യില്ലെന്ന് പറയുന്നത് പോലെയാണിത്. ഇത് എന്‍എച്ച്എസില്‍ വന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ എന്താണ് നമ്മളെ കുറിച്ച് പറയുക. വൈകല്യങ്ങള്‍ ബാധിച്ചവരും, പഠനവൈകല്യങ്ങള്‍ ഉള്ളവരുമെല്ലാം ഈ ലോകത്തിന് പറ്റിയവരല്ലെന്ന നിലവരും', ഡോ. പ്രോഫിറ്റ് പറഞ്ഞു. 

നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ബില്‍ അപകടകരമാണ്. ഇത് റദ്ദാക്കപ്പെടണം, ഇത് പുനരാലോചിക്കണം, ഡോ. പ്രോഫിറ്റ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ദയാവധ ബില്‍ സംബന്ധിച്ച് ആശങ്കകള്‍ ശക്തമാകുകയാണ്. ബ്രിട്ടന്റെ ഹോസ്‌പൈസ് മേഖല ഒട്ടാകെ ഈ ആശങ്ക ഉന്നയിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.