CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 51 Seconds Ago
Breaking Now

ബ്രിട്ടന് ഞെട്ടിക്കുന്ന കൊവിഡ് മുന്നറിയിപ്പ്; അതിവേഗം 'ചാടിപ്പിടിക്കുന്ന' നിംബസ് വേരിയന്റ് സമ്മറില്‍ വൈറസ് കൊണ്ടുപിടിക്കുമെന്ന് ആശങ്ക; ഇന്‍ഫെക്ഷനുകളില്‍ 97 ശതമാനം കുതിപ്പ് വരുമെന്ന മുന്നറിയിപ്പ് എന്‍എച്ച്എസിനുള്ള താക്കീത്?

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിംബസ് കൊവിഡ് കേസുകള്‍ ഉയര്‍ത്താന്‍ കാരണമാകുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

കൊവിഡ് വേരിയന്റുകളെ ഇപ്പോള്‍ വലിയ തോതില്‍ ഭയപ്പെടുന്നില്ല. വൈറസ് പനി പോലെ ബാധിച്ച് കടന്നുപോകുന്നുവെന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഒരു പുതിയ വേരിയന്റ് വരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സമ്മറില്‍ കൊവിഡ് ഇന്‍ഫെക്ഷനുകള്‍ കൊണ്ടുപിടിച്ച് പടര്‍ത്താന്‍ ശേഷിയുള്ള വേരിയന്റ് വ്യാപിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

നിംബസ് എന്ന് പേരുനല്‍കിയിട്ടുള്ള ഈ വേരിയന്റ് കൊവിഡിന്റെ അതീതീവ്ര ശേഷിയുണ്ടായിരുന്ന ഒമിക്രോണ്‍ വൈറസില്‍ നിന്നും രൂപമെടുത്തതാണ്. നിലവില്‍ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ കേസുകള്‍ കുതിച്ചുയരാന്‍ ഈ വേരിയന്റ് ഇടയാക്കുന്നുണ്ട്. Symptoms of Nimbus do not appear to differ from other Covid variants and include fatigue, fever, muscle ache and a sore throat

ഇംഗ്ലണ്ടില്‍ നിലവില്‍ നിംബസ് ബാധിച്ച 13 കേസുകള്‍ മാത്രമാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ സ്ഥിതി താല്‍ക്കാലികമാണെന്നും, വേരിയന്റ് മഹാമാരിയുടെ പുതിയ അലയൊലികള്‍ സൃഷ്ടിക്കുമെന്നുമാണ് അധികൃതര്‍ ഭയക്കുന്നത്. കൊവിഡ് പോസിറ്റീവ് ടെസ്റ്റുകള്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതായി യുകെഎച്ച്എസ്എ പറയുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിംബസ് കൊവിഡ് കേസുകള്‍ ഉയര്‍ത്താന്‍ കാരണമാകുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ സ്വീകരിച്ച് സുരക്ഷിതമാകാനാണ് ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.