കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് ക്ലൈവ് കുന്ദറിന്റെ വേര്‍പാടില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് അധ്യാപിക ഉര്‍വശി. ക്ലൈവ് വളരെ ബുദ്ധിമാനും അച്ചക്കവും കൃത്യനിഷ്ടയുമുള്ള വിദ്യാര്‍ത്ഥിയായിരുന്നു .അദ്ദേഹത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറം ആണെന്നും ഉര്‍വശി പറഞ്ഞു. മുംബൈയിലെ വില്‍സണ്‍ കോളേജില്‍ ക്ലൈവ് കുന്ദറിനെ 11, 12 ക്ലാസുകളില്‍ ഫിസിക്‌സ് പഠിപ്പിച്ച അധ്യാപികയാണ് ഉര്‍വശി.
'ക്ലൈവിന്റെ അച്ചടക്കം തന്നെയാണ് അദ്ദേഹത്തെ മികച്ച പൈലറ്റ് ആക്കി മാറ്റിയത്. വിമാനാപകടത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടപ്പോഴാണ് ദുരന്തത്തില്‍ മരിച്ച സഹപൈലറ്റ് ക്ലൈവ് ആണെന്ന് ഞാന്‍ അറിയുന്നത്. വിവരം അറിഞ്ഞ ഉടനെ ക്ലൈവിന്റെ സുഹൃത്തുക്കളെ വിളിച്ചിരുന്നു. തന്റെ കരിയറില്‍ വിജയം കണ്ടെത്താന്‍ ആഗ്രഹിച്ച സമയത്ത് ഇത്രയും മിടുമിടുക്കനായ ഒരു വിദ്യാര്‍ത്ഥിയെ തേടിയെത്തിയ ഈ ദുരന്തം തനിക്ക് ഉള്‍ക്കൊള്ളാന്‍ അവുന്നില്ല'- വികാരഭരിതയായി അധ്യാപിക പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. 12 ജീവനക്കാരും അടക്കം 69 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും ഉള്‍പ്പടെ 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് രക്ഷപ്പെട്ടത്.