CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 28 Minutes 26 Seconds Ago
Breaking Now

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ 53 കാരനായ ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ; 27കാരി അറസ്റ്റില്‍

മെയ് 17 നാണു ഇരുവരുടെയും വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ 53 കാരനായ ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 27കാരി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. അനില്‍ ലോഖണ്ഡെ (53) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ടാം ഭാര്യ രാധിക ലോഖണ്ഡെയെ (27) എംഐഡിസി പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 17 നാണു ഇരുവരുടെയും വിവാഹം നടന്നത്.

സാംഗ്ലി ജില്ലയിലെ കുപ്വാദ് തഹസിലിലാണ് ദമ്പതികള്‍ താമസിച്ചിരുന്നതെന്ന് എംഐഡിസി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ദീപക് ബന്ദ്വാള്‍ക്കര്‍ അറിയിച്ചു. ജൂണ്‍ 11 ബുധനാഴ്ച പുലര്‍ച്ചെ 12:30 ഓടെയാണ് കൊലപാതകം നടന്നത്. വിവാഹബന്ധം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കൃത്യം നടന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് കിടക്കയില്‍ കിടന്ന ഭര്‍ത്താവിനെ യുവതി കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.

 അതേസമയം, യുവതിക്കെതിരെ കൊലപതാകക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അനില്‍ ലോഖണ്ഡെയുടെ രണ്ടാം ഭാര്യയാണ് രാധിക. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും ഇതാണ് കൊലപാതകത്തിലെത്തിച്ചതെന്നുമാണ് യുവതിയുടെ മൊഴി.

 

 




കൂടുതല്‍വാര്‍ത്തകള്‍.