ഒഡീഷയില്‍ കോളേജ് വിദ്യാര്‍ഥിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷമാണ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പ്രതികളായ 10 പേരെയും പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. ഗോപാല്‍പൂരിലെ ബീച്ചിന് സമീപമാണ് കൂട്ടബലാത്സംഗം.
ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് പീഡനം. പത്ത് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് ഇരുപതുകാരി പരാതിയില്‍ പറയുന്നു. മദ്യപിച്ച കുറ്റവാളികള്‍ ആദ്യം അസഭ്യം പറഞ്ഞതോട സുഹൃത്ത് ചോദ്യം ചെയ്തു. പിന്നാലെ അക്രമികള്‍ സുഹൃത്തിനെ മര്‍ദ്ദിക്കുകയും വിദ്യാര്‍ഥിനിയുടെ വായ മൂടിക്കെട്ടി ആളൊഴിഞ്ഞ വീട്ടിലേക്കെത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.