CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 14 Seconds Ago
Breaking Now

ദിലീപിന്റെ പ്രിന്‍സ് ആന്‍ഡ് ഫാമിലി ഒടിടിയില്‍ എത്തി

ഒരു വര്‍ഷത്തിന് ശേഷം ദിലീപിന്റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നടന്റെ കരിയറിലെ 150-ാം ചിത്രമെന്ന ലേബലില്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ബിന്റോ സ്റ്റീഫന്‍ ആയിരുന്നു. ഫുള്‍ ഓണ്‍ കോമഡി- ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇന്നിതാ തിയറ്ററില്‍ നിന്നും ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി.

മെയ് 9ന് ആയിരുന്നു പ്രിന്‍സ് ആന്‍ഡ് ഫാമിലി തിയറ്ററുകളില്‍ എത്തിയത്. കണക്കുകള്‍ പ്രകാരം റിലീസ് ചെയ്ത് 43-ാം ദിവസമാണ് ദിലീപ് ചിത്രം ഒടിടിയില്‍ സ്ട്രീമിം?ഗ് ആരംഭിച്ചിരിക്കുന്നത്. സീ ഫൈവിലൂടെ പ്രേക്ഷകര്‍ക്ക് സിനിമ ഇപ്പോള്‍ ആസ്വദിക്കാനാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 25 കോടിയോളമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി ഇതുവരെ നേടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോ?ഗിക വിശദീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

തികച്ചും ഫാമിലി എന്റര്‍ടെയ്‌നറായി എത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി, മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ ആണ് നിര്‍മിച്ചത്. ദിലീപും ലിസ്റ്റിനും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണിത്.

 




കൂടുതല്‍വാര്‍ത്തകള്‍.