CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 47 Seconds Ago
Breaking Now

യു.കെ.കെ.സി.എ സ്വിൻഡൻ യുണിറ്റ് പ്രസിഡന്റ്‌ അജിമോന് വേണ്ടി ഇന്ന് സ്വിൻഡനിൽ പ്രത്യേക മലയാള കുർബാന

അജിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും അദേഹത്തിന്റെ സ്മരണകൾക്ക് മുൻപിൽ ശിരസു നമിച്ചു കൊണ്ട് അദേഹത്തിന് വേണ്ടി ഇന്ന് സ്വിൻഡനിൽ പ്രത്യേക കുർബാന മലയാളത്തിൽ നടത്തപ്പെടുന്നതാണ്. സ്വിന്‍ഡനിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ (Holy Family Church,Marlowe Avenue, Park North, Swindon SN3 2PT) ഇന്നു വൈകിട്ട് അഞ്ചിനാണ് അജിയുടെ ആത്മശാന്തിക്കായുള്ള പ്രത്യേക കുര്‍ബാന നടത്തുന്നത്.

ഫാ. ജോയ് വയലില്‍ , ഫാ. സജി നീണ്ടൂര്‍ , തുടങ്ങിയവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. അജിയുടെ ഓർമ്മകൾ പങ്കു വയ്ക്കാനും അദ്ദേഹത്തിന്റെ ആത്മ ശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനയിൽ പങ്കെടുക്കുവാനും എല്ലാ മലയാളി സുഹൃത്തുക്കളോടും കുർബാനയിലും അതിനു ശേഷം നടത്തപ്പെടുന്ന അനുസ്മരണ യോഗത്തിലും പങ്കെടുക്കുവാൻ വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌ ആയ റോയ് സ്റ്റീഫൻ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

ദേവാലയത്തിന്റെ അഡ്രസ്‌

Holy Family Church,Marlowe Avenue, Park North, Swindon SN3 2PT

സമയം:

ഇന്ന് വൈകീട്ട് അഞ്ചു മണിയ്ക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.