CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 19 Seconds Ago
Breaking Now

യുക്മ യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് ...... ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

യുക്മ യോര്‍ക് ഷെയര്‍ & ഹംബര്‍ റീജിയനില്‍ ഇദം പ്രഥമമായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഇന്ന് ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 8.30 ന് ഗ്രിംസ്ബിയിലെ കില്‍ബിയില്‍ തുടക്കമാകും. ഗ്രീംസ്ബി കേരളൈറ്റ്‌സ് അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന ഈ ഈ മത്സരത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി  സംഘാടകര്‍ അറിയിച്ചു.

12 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ടൂര്‍ണമെന്റ് യുക്മ നാഷണല്‍  വൈസ് പ്രസിഡന്റ്  വര്‍ഗീസ് ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. മത്സരങ്ങളുടെ ഒരുക്കങ്ങള്‍ എല്ലാം തന്നെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി മത്സരത്തിനായി ഒരുങ്ങി ഇരിക്കുകയാണ് റീജിയണിലെ ക്രിക്കറ്റ് പ്രേമികള്‍. 

നാല് ഗ്രൂപ്പുകളായി പന്ത്രണ്ട് ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ ഹള്‍, ഷെഫീല്‍ഡ്, ചെസ്റ്റര്‍ഫീല്‍ഡ്, യോര്‍ക്ക്, റോതര്‍ഹാം വേക്ഫീല്‍ഡ്, ബസറ്റ് ലോ, സ്‌കന്‍തോര്‍പ്പ്, ബ്രാട് ഫോര്‍ട്, ഗ്രിംസ് ബി, ബാര്‍ണ്‍സലി, ലീഡ്‌സ് എന്നിവര്‍ മാറ്റുരയ്ക്കും. 

രാവിലെ 8 മണിക്കാരംഭിക്കുന്ന മത്സരത്തില്‍ റീജിയണിലെ എല്ലാ അസോസിയേഷനുകളും പങ്കെടുക്കും. താഴെ പറയുന്നവര്‍ അന്നേ ദിവസം ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുമെന്ന് റീജിയണല്‍ പ്രസിഡന്റ്  അമ്പിളി സെബാസ്റ്റ്യന്‍, സെക്രട്ടറി അജു തോമസ് എന്നിവര്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍: അജു തോമസ്, ഡോ. ശീതള്‍ മാര്‍ക്ക്, ബിജി മോള്‍ രാജു

സ്‌കോര്‍ റൈറ്റിംഗ് മാനുവല്‍: ഹരി കൃഷ്ണന്‍ & അരുണ്‍ ഡൊമിനിക്

ബൌണ്‍ഡറി അറേഞ്ച്‌മെന്റ്‌സ് : ജോസ് വര്‍ഗീസ് , എല്‍ദോ ഏബ്രഹാം, ബാബു സെബാസ്റ്റന്‍, റൂബിച്ചന്‍ ജോസഫ്

ഫോട്ടോഗ്രഫി: വിമല്‍ ജോയ്

കമന്‍ട്രി: ആതിര മജ്‌നു, സുജീഷ് പിള്ള

ഫസ്റ്റ് ഏയ്ഡ്: അലീന അലക്‌സ്

ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍. മാന്‍ ഓഫ് ദി മാച്ച് എന്നീ സമ്മാനങ്ങള്‍ക്കു് പുറമെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനും അംഗങ്ങള്‍ക്കും ക്യാഷ് പ്രൈസും ട്രോഫികളും മെഡലുകളും ലഭിക്കുന്നതായിരിക്കും. 

സെനിത് സോളിസിറ്റേഴ്‌സ്, സണ്ണി പ്രോപ്പര്‍ട്ടീസ്, ഹോളിസ്റ്റിക് കെയര്‍ എന്നിവരാണ് സ്‌പോണ്‍സേഴ്‌സ്. മത്സരങ്ങള്‍ ആസ്വദിക്കാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി റീജിയണിലെ എല്ലാ കായിക പ്രേമികളുടെയും സാന്നിധ്യം സാദരം സ്വാഗതം ചെയ്തു കൊള്ളുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.