
















ബര്‍മിങ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആധ്യാത്മികത വര്‍ഷ ആചരണത്തിന്റെ ഭാഗമായി രൂപതാ അംഗങ്ങള്‍ക്കായി നടത്തിയ ആധ്യാത്മികത വര്‍ഷ കുടുംബ ക്വിസ് മത്സരത്തില്‍ ( ഉര്‍ഹ 2025 ) കാന്റര്‍ബറി റീജിയനില്‍ പെട്ട ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള ബിബിത കെ ബേബി ,ജോമോന്‍ ജോണ്‍ ,ജോഹാന്‍ ജെ മാത്യു ,ഇവാന്‍ ജെ മാത്യു , ഡാനിയേല്‍ മാത്യു ,ജേക്കബ് ജെ മാത്യു എന്നിവരടങ്ങുന്ന നൂറൊക്കരിയില്‍ കുടുംബം ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും കരസ്ഥമാക്കി , രൂപതാ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്ഷങ്ങളില്‍ നടത്തിയ നടന്ന ക്വിസ് മത്സരങ്ങളിലും വിജയികളായിരുന്ന ഇവര്‍ ഈ വര്‍ഷത്തെ വിജയത്തോടെ ഹാട്രിക് വിജയമാണ് കരസ്ഥമാക്കിയത് .

രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും ലണ്ടന്‍ റീജിയനില്‍ നിന്നുള്ള ഹാര്‍ലോ ഹോളി ഫാമിലി പ്രൊപ്പോസഡ് മിഷന്‍ അംഗങ്ങളായ കളത്തില്‍ ലിജിന്‍ ചാക്കോ ജെയിംസ് , ശ്യാമ ജോര്‍ജ് എന്നിവരും , മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും ബിര്‍മിംഗ് ഹാം റീജിയണിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് മിഷന്‍ അംഗങ്ങള്‍ ആയ പണ്ടാരക്കളത്തില്‍ ജേക്കബ് കുര്യന്‍ , സോണിയ കുര്യന്‍ ,ജെറിന്‍ ജേക്കബ് ,ജോഷ്വാ ജേക്കബ് , എന്നിവരും നാലാം സമ്മാനമായ ഇരുന്നൂറ്റി അന്‍പത് പൗണ്ടും ട്രോഫിയും ലണ്ടന്‍ റീജിയനില്‍ പെട്ട സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷന്‍ അംഗങ്ങള്‍ ആയ കൊന്നക്കല്‍ മനീഷ മാത്യു , ബോസ്‌കോ കൊന്നക്കല്‍ ഇന്നസെന്റ് എന്നിവരും , അഞ്ചാം സമ്മാനമായ നൂറ്റി അന്‍പത് പൗണ്ടും ട്രോഫിയും ബിര്‍മിംഗ് ഹാം റീജിയണിലെ വോള്‍വര്‍ ഹാംപ്ടണ്‍ ഔര്‍ ലേഡി ഓഫ് പെര്‍ പെച്വല്‍ ഹെല്‍പ്പ് മിഷന്‍ അംഗങ്ങള്‍ ആയ മീനു തോട്ടുങ്കല്‍ , ജിഫി പോള്‍ തോട്ടുങ്കല്‍ , എയിഡന്‍ തോട്ടുങ്കല്‍ , ആഗ്‌നസ് തോട്ടുങ്കല്‍ എന്നിവരും , ആറാം സമ്മാനമായ നൂറ് പൗണ്ടും ട്രോഫിയും പ്രെസ്റ്റന്‍ റീജിയനില്‍ പെട്ട ബ്ലാക്ബേണ്‍ സെന്റ് തോമസ് മിഷന്‍ അംഗങ്ങള്‍ ആയ സ്രാമ്പിക്കല്‍ കണിച്ചേരില്‍ ആന്റോ ജോളി , ജോളി ആന്റണി , അനിമോള്‍ ആന്റണി ,ക്രിസ്റ്റിമോള്‍ ജോളി ,ആന്‍ഡ്രിയ ജോളി എന്നിവരും കരസ്ഥമാക്കി . വിജയികള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു രൂപതയുടെഇടവക / മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ കഴിഞ്ഞ ഒരു വര്ഷമായി നടന്നു വന്നിരുന്ന വിവിധ തലങ്ങളില്‍ ഉള്ള മത്സരങ്ങളില്‍ വിജയികളായി ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 47 ടീമുകളെ ഉള്‍പ്പെടുത്തി നടന്ന പ്രാഥമിക എഴുത്തു മത്സരത്തില്‍ വിജയികളായ ആറ് ടീമുകളാണ് ലൈവ് ആയി നടന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. ,രൂപത ചാന്‍സിലര്‍ റെവ ഡോ , മാത്യു പിണക്കാട്ട് ,ക്വിസ് മാസ്റ്റര്‍ റെവ ഫാ നിധിന്‍ ഇലഞ്ഞിമറ്റം , ലിവര്‍പൂള്‍ സമാധാന രാജ്ഞി ഇടവക വികാരി റെവ. ഫാ ജെയിംസ് കോഴിമല , റെവ ഫാ മാത്യു മുണ്ടുനടക്കല്‍ ,റെവ ഫാ സ്റ്റാന്റോ വഴിപറമ്പില്‍ റെവ ഡീക്കന്‍ ജോയിസ് പള്ളിക്യമാലിയില്‍ ,റെവ ഡോ ജീന്‍ മാത്യു എസ് എച്ച് ,ഡോ . മാര്‍ട്ടിന്‍ ആന്റണി , ശ്രീമതി ജെയ്സമ്മ ബിജോ , പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു ,ആധ്യാത്മികത വര്‍ഷാചരണ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു ,.റീജിയണല്‍ തലത്തില്‍ എണ്‍പത് ശതമാനത്തിലധികം മാര്‍ക്കുകള്‍ കരസ്ഥമാക്കിയ ടീമുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും , ഏറ്റവും കൂടുതല്‍ ടീമുകളെ റീജിയണല്‍ തല മത്സരത്തില്‍ പങ്കെടുപ്പിച്ച ഇടവക/ മിഷനുകള്‍ക്കുള്ള ട്രോഫികളും ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും , തദവസരത്തില്‍ വിതരണം ചെയ്തു

ആദ്ധ്യാത്മികത വര്‍ഷത്തില്‍ വിശ്വാസികള്‍ സീറോ മലബാര്‍ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാര്‍ക്കിയല്‍ കുടുംബ ക്വിസ് ലക്ഷ്യമിട്ടതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളില്‍ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും , പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്യുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ ആധ്യാത്മികത വര്‍ഷാചരണ കമ്മറ്റിയും , പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യുവിന്റെ നേതൃത്വത്തില്‍ ഉള്ള ഉര്‍ഹ ക്വിസ് കമ്മറ്റിയും ആണ് നേതൃത്വം നല്‍കിയത് .
ഷൈമോന്‍ തോട്ടുങ്കല്‍