ആഗസ്റ്റ് 30 ന് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന യുക്മ കേരളപൂരം വള്ളംകളി 2025 ന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് ഗ്രൂപ്പായ 'ഫസ്റ്റ് കോള്‍' ഉടമ സൈമണ്‍ വര്‍ഗ്ഗീസുമായി ധാരണയില്‍ എത്തിയതായി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
യുക്മ ഫസ്റ്റ് കോള്‍ കേരളപൂരം 2025 ഏറ്റവും മികച്ച രീതിയില്‍ നടത്തുവാനുള്ള ഒരുക്കങ്ങളാണ് ധൃതഗതിയില്‍ നടന്ന് വരുന്നത്. യുക്മ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ മികവുറ്റ രീതിയില്‍ നടത്തുവാനുള്ള ക്രമീകരണങ്ങളാണ് യുക്മ ദേശീയ സമിതിയുടെയും റീജിയണല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന് വരുന്നതെന്ന് വള്ളംകളി ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജ്ജ് അറിയിച്ചു.
വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളും ഇതിനോടകം തന്നെ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. കടുത്ത പരിശീലനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കുവാനും അതുവഴി വിജയികളാകുവാനുമുള്ള ഒരുക്കത്തിലാണ് ടീമുകളെല്ലാം തന്നെ. യുക്മ ട്രോഫിയ്ക്ക് വേണ്ടിയുള്ള ഏഴാമത് കേരളപൂരം വള്ളംകളിയില്‍ മത്സര വിഭാഗത്തില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കുമ്പോള്‍ 12 ടീമുകള്‍ വന്നിത വിഭാഗത്തില്‍ പങ്കെടുക്കുന്നു.
വള്ളംകളിയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെയും തെരേസാസ് ലണ്ടന്‍ ''ഓണച്ചന്തം മലയാളി സുന്ദരി' പ്രോഗ്രാമിന്റെയും ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടന്ന് വരികയാണ്. തിരുവാതിര, തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ്, തെയ്യം, പുലികളി തുടങ്ങിയ കേരളത്തിന്റെ തന്നത് കലാരൂപങ്ങള്‍ക്ക് പുറമെ വിവിധ നൃത്ത നൃത്യ രൂപങ്ങളും സംഗീത പരിപാടികളും അണിയറയില്‍ തയ്യാറായി വരുന്നു. മുന്‍ വര്‍ഷങ്ങളിലെ പോലെ രാഷ്ട്രീയ, സിനിമ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ ഇക്കുറിയും വിശിഷ്ടാതിഥികളായി എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 30 ശനിയാഴ്ച യുക്മ ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 മത്സരം കാണുന്നതിന് മുന്‍കൂട്ടി അവധി ബുക്ക് ചെയ്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
യുക്മ ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186
ജയകുമാര്‍ നായര്‍ - 07403223006
ഡിക്‌സ് ജോര്‍ജ്ജ് - 07403312250
കുര്യന്‍ ജോര്‍ജജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)