CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 23 Seconds Ago
Breaking Now

യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും ശനിയാഴ്ച റോഥര്‍ഹാം മാന്‍വേഴ്‌സില്‍

യുക്മ ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ന്റെ തയ്യാറെടുപ്പുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 30 ശനിയാഴ്ച റോഥര്‍ഹാം മാന്‍വേഴ്‌സ് ലെയ്ക്കില്‍ വെച്ച് നടക്കുന്ന ഏഴാമത് യുക്മ വള്ളംകളി ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. 

യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുക്കുന്ന പ്രോഗ്രാമെന്ന നിലയില്‍ പ്രശസ്തമായ കേരളപൂരം വള്ളംകളി, യുക്മ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയമാണ്. ''യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025''ല്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും ശനിയാഴ്ച (09/08/2025) രാവിലെ 11 മണിയ്ക്ക് നടക്കുന്നതാണ്. വള്ളംകളി മത്സരം നടക്കുന്ന റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയ്ക്ക് ട്രസ്റ്റ് ഓഫീസിലാണ് യോഗം നടക്കുന്നത്. 

യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മത്സരങ്ങള്‍ സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. തുടര്‍ന്ന് ഈ വര്‍ഷത്തെ മത്സര ക്രമം തീരുമാനിക്കുന്നതിനുള്ള ഹീറ്റ്‌സ് നറുക്കെടുപ്പ് നടക്കും. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരോ അവര്‍ ചുമതലപ്പെടുത്തുന്ന ആളുകളോ ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. യോഗക്രമം സംബന്ധിച്ചുള്ള വിശദമായ അറിയിപ്പുകള്‍ ഇതിനോടകം ടീം ക്യാപ്റ്റന്‍മാരെ നേരിട്ട് അറിയിച്ചിട്ടുണ്ട്. 

യുക്മ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയല്‍, വള്ളംകളി ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജ്ജ്, വള്ളംകളി രജിസ്‌ട്രേഷന്‍ ചുമതലയുള്ള ദേശീയ സമിതിയംഗം ജോര്‍ജജ് തോമസ്, യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയന്‍ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നതാണ്.

കായികപ്രേമികളുടെ ആവേശമായ വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ തിരുവാതിരയും, തെയ്യവും, പുലികളിയും, നൃത്ത നൃത്യങ്ങളും, സംഗീതവും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

 

യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

 

അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186

ജയകുമാര്‍ നായര്‍ - 07403223006

ഡിക്‌സ് ജോര്‍ജ്ജ് - 07403312250

 

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

 

Manvers Lake 

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

 




കൂടുതല്‍വാര്‍ത്തകള്‍.