ബ്രിസ്‌ക ഫാമിലി ഡേ ആഘോഷമാക്കി അംഗങ്ങള്‍.പേജ് പാര്‍ക്കില്‍ ആഗസ്ത് 9 ശനിയാഴ്ചയായിരുന്നു ആഘോഷം. പഴയ പ്രസിഡന്റുമാരായ മാനുവല്‍, ടോം ജേക്കബ്, സാജന്‍ സെബാസ്റ്റിയന്‍എന്നിവര്‍ ചേര്‍ന്നാണ് ഉത്ഘാടനം ചെയ്തത്. ഒരു ദിവസം മുഴുവന്‍ നീണ്ട ആഘോഷമായിരുന്നു നടന്നത്.
ബ്രിസ്‌ക പ്രസിഡന്റ് ജെയ്‌മോനും സെക്രട്ടറി ടോമും , സ്പോർട്സ് കോർഡിനേറ്റർ ഫ്രാൻസിസ് ആംബ്രോസും മറ്റ് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് മികച്ച ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
സ്പൂണ്‍റേസ്, ഫണ്‍ ഗെയിംസ് എന്നിങ്ങനെ ഒരുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഒരുക്കിയിരുന്നു. വടംവലി മത്സരം ഉള്‍പ്പെടെ രസകരമായ മത്സരമാണ് നടന്നത്. റിഫ്രഷ്‌മെന്റ് ഒരുക്കിയിരുന്നു. വിജയിച്ച എല്ലാവര്‍ക്കും മെഡലുകള്‍ സമ്മാനിച്ചു