ലണ്ടന്‍: കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം- മറ്റക്കര പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ അയര്‍ക്കുന്നം-മറ്റക്കര സംഗമത്തിനെ അടുത്ത രണ്ട് വര്‍ഷത്തേക്ക് നയിക്കുവാനുള്ള സാരഥികളെ തെരഞ്ഞെടുത്തു. പഴയ തലമുറയുടെയും പുതുതലമുറയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി 13 അംഗ കമ്മിറ്റിയെയാണ് ബെര്‍മിംഗ്ഹാമില്‍ നടന്ന എട്ടാമത് സംഗമത്തില്‍ വെച്ച് ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത് .
2017ല്‍ നടന്ന ആദ്യ സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്ന സി എ ജോസഫ് പ്രസിഡന്റ്, ബെന്‍സിലാല്‍ ചെറിയാന്‍ സെക്രട്ടറി, തോമസ് ഫിലിപ്പ് ട്രഷറര്‍, ചിത്ര എബ്രഹാം വൈസ് പ്രസിഡന്റ്, ജിഷ ജിബി ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോമോന്‍ വള്ളൂര്‍, ബിജു പാലക്കുളത്തില്‍, ജോഷി കണിച്ചിറയില്‍, ഫെലിക്‌സ് ജോണ്‍, ഷിനോയ് തോമസ്, ജോജി ജോസ് എന്നിവരെയും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയി റാണി ജോസഫ്, ടെല്‍സ്‌മോന്‍ തടത്തില്‍ എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മേഴ്‌സി ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്.
2017ല്‍ വിപുലമായ പരിപാടികളോടെ നടന്ന ആദ്യ സംഗമത്തിന് ശേഷം കോവിഡിന്റെ രൂക്ഷമായ വിഷമതകളിലൂടെ കടന്നുപോയ ഒരു വര്‍ഷം ഒഴികെയുള്ള മുഴുവന്‍ വര്‍ഷങ്ങളിലും വിവിധ പരിപാടികളോടെ സംഗമം നടത്തുവാന്‍ നേതൃത്വം കൊടുത്ത മുന്‍ ഭാരവാഹികളെയും പുതിയ കമ്മറ്റി അനുമോദിച്ചു.
പുതിയ കമ്മറ്റിയുടെ കാലയളവില്‍ നടക്കുന്ന അടുത്ത വര്‍ഷത്തെ ഒന്‍പതാമത് സംഗമവും 2027 ല്‍ നടക്കുന്ന അയര്‍ക്കുന്നം-മറ്റക്കര സംഗമത്തിന്റെ പത്താം വാര്‍ഷികവും ശ്രദ്ധേയമായ രീതിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണ്ണാഭമായി നടത്തുവാനും തീരുമാനിച്ചു.
സംഗമത്തിലെ കുടുംബാംഗങ്ങള്‍ക്ക് ചില അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ മുന്‍കാലങ്ങളിലെ ഭരണസമിതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും കാരുണ്യമര്‍ഹിക്കുന്ന ആളുകള്‍ക്ക് അയക്കുന്നം- മറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പുതിയ കമ്മിറ്റിയും തീരുമാനിച്ചു.
അയര്‍ക്കുന്നം-മറ്റക്കര പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള പുതിയ ആളുകളും സംഗമത്തിലേക്ക് കടന്നുവരണമെന്നും എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മറ്റിയും ആവിഷ്‌കരിച്ച് സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ബെന്‍സിലാല്‍ ചെറിയാന്‍, ട്രഷറര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
ബെന്‍സിലാല്‍ ചെറിയാന്‍