ഇംഗ്ലണ്ടില്‍ ട്രെയിന്‍ നിരക്കുകള്‍ അടുത്ത വര്‍ഷം പ്രതീക്ഷിച്ചതിലും ഏറെ മുകളില്‍ വര്‍ദ്ധിക്കുമെന്ന് ആശങ്ക. വരാനിരിക്കുന്ന നിരക്ക് വര്‍ദ്ധനവ് 5.8 ശതമാനമെങ്കിലും നേരിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. യാത്രക്കാരുടെ ഗ്രൂപ്പുകള്‍ ഈ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി.
ജൂലൈയിലെ പണപ്പെരുപ്പ നിരക്കിനൊപ്പം ഒരു ശതമാനം കൂടി ചേര്‍ത്താണ് റെയില്‍ നിരക്ക് വര്‍ദ്ധനവുകള്‍ തീരുമാനിക്കുന്നത്. ഇതോടെ 4.8 ശതമാനമെന്ന നിരക്കാണ് ഫലത്തില്‍ നേരിടുക. അതേസമയം 2026 വര്‍ഷത്തേക്ക് റെഗുലേറ്റഡ് നിരക്കുകള്‍ കണക്കാക്കുന്നത് എങ്ങനെ ആയിരിക്കുമെന്ന് ഗവണ്‍മെന്റ് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ അതേ രീതി പാലിച്ചാല്‍ നിരക്ക് 5.8% വര്‍ദ്ധിച്ചും. മാര്‍ച്ചില്‍ 4.6% നിരക്ക് കൂട്ടിയിരുന്നു. ആര്‍പിഐ റീഡിംഗിന്റെ ഒരു ശതമാനം മുകളിലാണ് വര്‍ദ്ധന നടപ്പാക്കിയത്. നേരത്തെ പ്രതീക്ഷിച്ച 5.6% വര്‍ദ്ധനയ്ക്കും ഏറെ മുകളിലാകും ഈ നിരക്ക്.
ഉയര്‍ന്ന ഭക്ഷ്യവിലയും, യാത്രാ ചെലവുകളും ചേര്‍ന്നാണ് യുകെയില്‍ ജൂലൈ മാസത്തിലെ പണപ്പെരുപ്പം കുതിച്ചത്. എന്നാല്‍ ഈ വിധത്തില്‍ ട്രെയിന്‍ നിരക്ക് കുതിച്ചാല്‍ അത് പല യാത്രക്കാര്‍ക്കും വിനയാകുമെന്ന് പാസഞ്ചര്‍ ഗ്രൂപ്പുകള്‍ ആശങ്ക രേഖപ്പെടുത്തി. ജനങ്ങളുടെ ബജറ്റ് ചുരുക്കുന്ന സകല സമ്മര്‍ദങ്ങളും നേരിടുമ്പോള്‍ ഇതുകൂടി ചേര്‍ന്നാല്‍ അത് ഭാരമായി മാറും.
ഇംഗ്ലണ്ടിലെ പകുതിയോളം റെയില്‍ നിരക്കും വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്നും നേരിട്ടാണ് നിശ്ചയിക്കുന്നത്. 5.8% നിരക്കുയര്‍ന്നാല്‍ വാര്‍ഷിക സീസണ്‍ ടിക്കറ്റില്‍ ഗ്ലോസ്റ്ററിനും, ബര്‍മിംഗ്ഹാമിനും ഇടയില്‍ സഞ്ചരിക്കാന്‍ 312 പൗണ്ട് വര്‍ദ്ധിച്ച്, 5384 പൗണ്ടില്‍ നിന്നും 5696 പൗണ്ടിലേക്ക് ചെലവുയരും.