CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 20 Seconds Ago
Breaking Now

കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബിക്ക് 24 മണിക്കൂര്‍ സുരക്ഷ; ഓരോ 15 മിനിറ്റിലും ജീവനക്കാര്‍ പരിശോധന നടത്തും; സഹതടവുകാരുടെ ഭീഷണി വര്‍ദ്ധിച്ചതോടെ 35-കാരിക്ക് കൂടുതല്‍ സഹായങ്ങള്‍; സീരിയല്‍ കൊലയാളിയുടെ ചരിത്രം പരസ്യമായത് വിനയായി

തന്നെ ഉടന്‍ ജയിലില്‍ നിന്നും പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ലെറ്റ്ബിയെന്നും പറയപ്പെടുന്നു

കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബിക്ക് ജയിലില്‍ 24 മണിക്കൂര്‍ സുരക്ഷ ഓഫര്‍. സകല സമയത്തും പ്രിസണ്‍ ഗാര്‍ഡുമാരുടെ നിരീക്ഷണത്തിലുള്ള നഴ്‌സിനെതിരെ സഹതടവുകാര്‍ അക്രമനീക്കം നടത്തുമെന്നാണ് ആശങ്ക. 

എച്ച്എംപി ബ്രോണ്‍സ്ഫീല്‍ഡില്‍ പാര്‍പ്പിച്ചിട്ടുള്ള കൊലയാളി നഴ്‌സിന് അസസ്‌മെന്റ്, കെയര്‍ ഇന്‍ കസ്റ്റഡി & ടീംവര്‍ക്ക് ഓര്‍ഡര്‍ പ്രകാരമാണ് ജീവനക്കാര്‍ ഓരോ 15 മിനിറ്റിലും പരിശോധന നടത്തുന്നതായാണ് റിപ്പോര്‍ട്ട്. 

ആത്മഹത്യ ചെയ്യാനോ, അപകടത്തിലാകാനോ സാധ്യതയുള്ള കുറ്റവാളികള്‍ക്കാണ് ഈ പിന്തുണ ലഭ്യമാക്കുന്നത്. സറേ ജയിലിലെ സഹതടവുകാര്‍ ലെറ്റ്ബിയെ ലക്ഷ്യംവെയ്ക്കുമെന്ന ആശങ്കകളാണ് പുതിയ നടപടിക്ക് ഇടയാക്കുന്നത്. 

നഴ്‌സിന്റെ സീരിയല്‍ കൊലകളെ കുറിച്ചുള്ള ഡോക്യുമെന്ററികള്‍ പുറത്തുവന്നതോടെയാണ് ജയിലില്‍ 35-കാരിക്ക് എതിരെ കചുത്ത പരിഹാസങ്ങള്‍ അരങ്ങേറുന്നത്. കൂടാതെ കേസില്‍ പൊതുമുഖത്ത് നടക്കുന്ന ചര്‍ച്ചകള്‍ കേട്ട് തന്നെ ഉടന്‍ ജയിലില്‍ നിന്നും പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ലെറ്റ്ബിയെന്നും പറയപ്പെടുന്നു. 

ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, മറ്റ് എട്ടോളം പേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ 15 ജീവപര്യന്തം തടവുകളാണ് ലെറ്റ്ബി അനുഭവിച്ച് വരുന്നത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ക്രൂരകൃത്യങ്ങള്‍. 

എന്നാല്‍ താന്‍ കൊലപാതകങ്ങള്‍ ചെയ്തിട്ടില്ലെന്ന നിലപാടാണ് ഇപ്പോഴും ഇവര്‍ തുടരുന്നത്. ഇവരുടെ ബാരിസ്റ്റര്‍ ശിക്ഷാവിധികള്‍ ക്രിമിനല്‍ കേസസ് റിവ്യൂ കമ്മിറ്റി മുന്‍പാകെ റഫര്‍ ചെയ്തിരിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.