ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് ചര്‍ച്ചിന്റെ മുന്‍ ട്രസ്റ്റി ബാബു അളിയത്തിന്റെ മാതാവും ചക്കാലമറ്റത്ത് അളിയത്ത് കൊച്ചുവര്‍ക്കിയുടെ ഭാര്യയുമായ ത്രേസ്യ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് .
വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം.
ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു മരണം. കല്ലേറ്റുകര സ്‌കൂള്‍ അധ്യാപികയായിരുന്നു.
മക്കള്‍ വിന്‍സന്‍, ലോറന്‍സ് , ബാബു
മരുമക്കള്‍ സില്‍വി, ജിന്‍സി, ഷീബ
പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.