CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 8 Seconds Ago
Breaking Now

യുക്മ സൗത്ത് വെസ്റ്റ് റീജ്യണ്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജിന്റെ പിതാവ് പി ജി ജോര്‍ജ് നിര്യാതനായി

 യുക്മ സൗത്ത് വെസ്റ്റ് റീജ്യണ്‍ പ്രസിഡണ്ട് സൂനിൽ ജോർജ്ജിൻ്റെ പിതാവ് പി.ജി ജോര്‍ജ് നിര്യാതനായി. 87 വയസായിരുന്നു. അടൂർ കടമ്പനാട് സെന്റ് തോമസ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് സ്വഭവനത്തില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചു ദിവസമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഭാര്യ Late മേരിക്കുട്ടി ജോര്‍ജ് 

മക്കള്‍ സുനില്‍ ജോര്‍ജ്, ആനി ജോര്‍ജ്

മരുമക്കള്‍ Late ജോണ്‍സ് കുര്യന്‍, സിന്‍സി എബ്രഹാം

കൊച്ചുമക്കള്‍ ; ജുവാന്‍ കുര്യന്‍ ജോണ്‍സ്, ജോഹാന്‍ കുര്യന്‍ ജോണ്‍സ്, സാറ മേരി സുനില്‍, സിയോണ്‍ ജോര്‍ജ് സുനില്‍

സംസ്‌കാരം കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍

സുനിലും കുടുംബവും നാളെ നാട്ടിലേക്ക് പുറപ്പെടും.

പ്രിയപ്പെട്ട പിതാവിൻ്റെ വിയോഗത്തില്‍ ദുഃഖിതരായിരിക്കുന്ന കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.