അര മില്ല്യണ്‍ ജോലിക്കാര്‍ക്ക് സന്തോഷമേകാന്‍ റിയല്‍ ലിവിംഗ് വേജ് ഉത്തേജനം. നാഷണല്‍ മിനിമം വേജില്‍ നിന്നും വ്യത്യസ്തമായി എംപ്ലോയര്‍മാര്‍ സ്വയം തീരുമാനിച്ച് ഈ സ്‌കീമിന്റെ ഭാഗമായി മിനിമം വരുമാനത്തിന് മുകളില്‍ ശമ്പളം ജോലിക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.
ഇന്നുമുതല്‍ ആരംഭിക്കുന്ന വര്‍ദ്ധന നിരവധി വരുമാനം കുറഞ്ഞ ജോലിക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. സെപ്റ്റംബറില്‍ പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് ഉയര്‍ന്നതായുള്ള ആശങ്കകള്‍ക്കിടെയാണ് ഇത്. ഗവണ്‍മെന്റ് ഔദ്യോഗികമായി പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവിടാന്‍ ഇരിക്കുകയാണ്.
യുകെയിലെ റിയല്‍ ലിവിംഗ് വേജ് മണിക്കൂറിന് 12.60 പൗണ്ടില്‍ നിന്നും 13.25 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്. 85 പെന്‍സാണ് വ്യത്യാസം. ലണ്ടനില്‍ പേ പാക്കേജില്‍ 95 പെന്‍സിന്റെ വര്‍ദ്ധനവും ലഭിക്കും. ഇവിടെ മണിക്കൂര്‍ നിരക്ക് 13.85 പൗണ്ടായിരുന്നത് 14.80 പൗണ്ടിലേക്കാണ് ഉയരുന്നത്.
രണ്ട് വര്‍ദ്ധനവുകളും നിലവിലെ 3.8 ശതമാനം വരുന്ന പണപ്പെരുപ്പ നിരക്കിലും കൂടുതലാണ്. യുകെയിലെ ഏഴിലൊന്ന് ജോലിക്കാരും ഇപ്പോള്‍ റിയല്‍ ലിവിംഗ് വേജ് നല്‍കുന്ന കമ്പനികളിലാണ്. അവീവാ, എവേര്‍ടണ്‍ എഫ്‌സി, ഐകിയ തുടങ്ങിയ വിവിധ മേഖലകളില്‍ പെടുന്ന ബിസിനസ്സുകളാണ് ഈ രീതിയില്‍ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തയ്യാറാകുന്നത്.