
















സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബേഴ്സ്ലമില്‍ താമസിച്ചിരുന്ന ജോസ് മാത്യുവിന് ഡിസംബര്‍ 2 ന് യുകെ മലയാളികള്‍ യാത്രാമൊഴിയേകും. അന്ത്യകര്‍മ്മങ്ങള്‍ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളി, ബര്‍സ്ലെലിലാണ് നടക്കുന്നത്. രാവിലെ 9മണിക്ക് വിശുദ്ധ കുര്‍ബാനയും 10.30 മുതല്‍ 11.30 വരെ പൊതു ദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്. സംസ്‌കാരം കീലെ സെമിത്തേരി, ന്യൂകാസിലില്‍ ഉച്ചയ്ക്ക് 12 മണിക്കു നടക്കും.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി ഈ മാസം 12ാം തിയതിയാണ് ജോസ് മാത്യു മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
സംഭവ സമയം ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടില്‍ ഇളയ മകള്‍ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ടതോടെ മകള്‍ സമീപവാസിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ സഹായം തേടി. സിപിആര്‍ നല്‍കി എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍ കെവിന്‍, കാരള്‍, മരിയ
സീറോ മലബാര്‍ സ്‌റ്റോക്ക് ഓണ്‍ട്രന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവ അംഗമായിരുന്നു ജോസ് മാത്യു.