CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 26 Seconds Ago
Breaking Now

ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെ പ്രശംസിച്ച എന്‍എച്ച്എസ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണം; ഒക്ടോബര്‍ 7 ലോക്കറ്റുമിട്ട് വിചാരണയ്‌ക്കെത്തിയ 31-കാരി ജൂനിയര്‍ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ ട്രിബ്യൂണല്‍; ജനങ്ങളുടെ വിശ്വാസം കെടുത്തരുത്!

ഒക്ടോബറില്‍ ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ ശൃംഖല ഉപയോഗിച്ച് വംശീയ വിദ്വേഷ പ്രചരണം നടത്തിയതിന് മെട്രോപൊളിറ്റന്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു

ഇസ്രയേലില്‍ നടന്ന ഒക്ടോബര്‍ 7 ഭീകരാക്രമണങ്ങളെ ന്യായീകരിച്ച എന്‍എച്ച്എസ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മെഡിക്കല്‍ ട്രിബ്യൂണല്‍ ഉത്തരവ്. ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായ സെമറ്റിക് വിരുദ്ധ, തീവ്രവാദ അനുകൂല പ്രസ്താവനകള്‍ പൊതുജനങ്ങളുടെ ആത്മവിശ്വാസം നഷ്ടമാക്കുന്നതാണെന്ന് കണ്ടെത്തിയാല്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വിധി. 

31-കാരി റഹ്മെ അലാദ്വാന്റെ ഫിറ്റ്‌നസ് ടു പ്രാക്ടീസാണ് ജിഎംസിയില്‍ അന്വേഷണ വിധേയമായത്. ജൂത മേധാവിത്വം, ഇസ്രയേലികള്‍ നാസികളേക്കാള്‍ മോശം, ഹമാസ് തീവ്രവാദികളല്ല, പ്രതിരോധ പോരാളികള്‍ എന്നിങ്ങനെ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പതിവായി പോസ്റ്റുകള്‍ ഇടുന്ന വ്യക്തിയാണ് ഈ ജൂനിയര്‍ ഡോക്ടര്‍. 

ജൂനിയര്‍ ഡോക്ടറുടെ പരാമര്‍ശങ്ങളില്‍ ഇവരുടെ രജിസ്‌ട്രേഷനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് ആലോചിക്കുന്നുണ്ട്. 18 മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കാനാണ് ട്രിബ്യൂണലില്‍ ജിഎംസി ആവശ്യപ്പെട്ടിരിക്കുന്നത്. 

വനിതാ ഇസ്രയേല്‍ ബന്ദികള്‍ പ്രതിരോധ പോരാളികളുടെ സ്‌നേഹത്തിന് മുന്നില്‍ വീഴുകയാണെന്നും, യഥാര്‍ത്ഥ പുരുഷന്‍മാരെ അവര്‍ ആദ്യമായി കാണുകയാണെന്നും ഡോക്ടര്‍ ഒരു പോസ്റ്റില്‍ കുറിച്ചു. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ അക്രമങ്ങളെ ഇവര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. 

ഒക്ടോബറില്‍ ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ ശൃംഖല ഉപയോഗിച്ച് വംശീയ വിദ്വേഷ പ്രചരണം നടത്തിയതിന് മെട്രോപൊളിറ്റന്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജിഎംസി നടപടിയില്‍ നിന്നും അലാദ്വാന്‍ രക്ഷപ്പെട്ടിരുന്നു. കേസ് മുന്നോട്ട് പോകാതിരിക്കാന്‍ ഡോക്ടറുടെ അഭിഭാഷകര്‍ അപേക്ഷ നല്‍കിയെഹ്കിലും ഇക്കുറി ട്രിബ്യൂണല്‍ ദാക്ഷിണ്യം കാണിച്ചില്ല. 




കൂടുതല്‍വാര്‍ത്തകള്‍.