CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 40 Seconds Ago
Breaking Now

കുട്ടികളോട് ലൈംഗീക ചുവയോടെ ഓണ്‍ലൈനില്‍ ചാറ്റ് ; യുകെയില്‍ മലയാളി യുവാവ് അറസ്റ്റില്‍

കെയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന യുവാവ് മൂന്ന് വര്‍ഷം മുന്‍പ് ആണ് യുകെയില്‍ എത്തുന്നത്. നാട്ടില്‍ നഴ്‌സ് ആയി ജോലി ചെയ്തിട്ടുണ്ട്.

കുട്ടികളോട് ലൈംഗിക ചുവയോടെ ഓണ്‍ലൈനില്‍ ചാറ്റ് നടത്തിയ സംഭവത്തില്‍ യുകെയില്‍ മലയാളി യുവാവ് റിമാന്‍ഡില്‍. കോട്ടയം സ്വദേശിയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ അറസ്റ്റിലായത്. ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം നടത്തിയ സ്റ്റിംഗില്‍ കുട്ടിയെന്ന് കരുതി പ്രവര്‍ത്തകര്‍ സൃഷ്ടിച്ച പ്രൊഫൈലുമായി ലൈംഗിക സംഭാഷണം നടത്തിയതായാണ് അവര്‍ ആരോപിക്കുന്നത്.

മറ്റൊരു പേരിലാണ് ഇയാള്‍ കുട്ടികളോട് ലൈംഗിക ചുവയില്‍ ചാറ്റ് നടത്തിയത്. മാഞ്ചസ്റ്ററിന് സമീപം സ്റ്റോക്‌പോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് ഹള്ളിന് സമീപമുള്ള ഗ്രിപ്സിയില്‍ എത്തിയതോടെയാണ് ചൈല്‍ഡ് ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ടീം ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെ തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാള്‍13 വയസിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ട് എന്നാണ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുള്ളത്.

കെയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന യുവാവ് മൂന്ന് വര്‍ഷം മുന്‍പ് ആണ് യുകെയില്‍ എത്തുന്നത്. നാട്ടില്‍ നഴ്‌സ് ആയി ജോലി ചെയ്തിട്ടുണ്ട്.

ഇയാളുടെ ഫോണ്‍ നിരന്തരമായി നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയ്ക്ക് കോടതിയില്‍ വിചാരണ പൂര്‍ത്തിയാകുന്നതോടെ ഒരു വര്‍ഷത്തിലധികം ശിക്ഷ ലഭിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ശിക്ഷ ലഭിച്ചാല്‍ ഇപ്പോഴത്തെ യുകെ നയം അനുസരിച്ച് നാട് കടത്തല്‍ ഉള്‍പ്പടെയുള്ള നടപടികളും ഉണ്ടായേക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.