CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 7 Seconds Ago
Breaking Now

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിഎന്നും അഭിഭാഷക പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. കേസില്‍ തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ടി ബി മിനി പറഞ്ഞു.

കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിഎന്നും അഭിഭാഷക പറഞ്ഞു. കേസില്‍ ഇന്ന് രാവിലെ 11നാണ് വിധി. ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് കേസ്.

ഒന്നാം പ്രതി എന്‍.എസ്.സുനില്‍ എന്ന പള്‍സര്‍ സുനിയും എട്ടാം പ്രതി പി ഗോപാലകൃഷ്ണന്‍ എന്ന ദിലീപും ആണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു.

സമൂഹ മനസാക്ഷിയെ നടുക്കിയ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിധി പറയുന്നത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 




കൂടുതല്‍വാര്‍ത്തകള്‍.