CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 56 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് പ്രധാന ലെന്‍ഡര്‍മാര്‍; അടുത്ത ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 3.75 ശതമാനത്തിലേക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ; റേച്ചല്‍ റീവ്‌സിന്റെ 'ഭാരമേറിയ' ബജറ്റ് മൂലം പണപ്പെരുപ്പം അരശതമാനം താഴുമെന്ന് പ്രതീക്ഷിച്ച് കേന്ദ്ര ബാങ്കും

റീവ്‌സിന്റെ നികുതി ചുമത്തല്‍ തല്‍ക്കാലത്തേക്ക് പണപ്പെരുപ്പം താഴാന്‍ സഹായിക്കുമെങ്കിലും മറ്റ് നയങ്ങള്‍ നിരക്ക് കൂടാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്

ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വില യുദ്ധം. പ്രധാനപ്പെട്ട മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നതിനിടെ, ജനുവരിയില്‍ നിരക്കുകള്‍ 3.5 ശതമാനത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയാണ് സജീവമാകുന്നത്. 

കഴിഞ്ഞ മാസത്തിനിടെ തന്നെ വീട് വാങ്ങുന്നവരും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവരും നിരക്കിലെ ഈ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാര്‍ക്ലേസ്, നേഷന്‍വൈഡ്, സാന്‍ടാന്‍ഡര്‍, നാറ്റ്‌വെസ്റ്റ് ഉള്‍പ്പെടെ പ്രധാന ബാങ്കുകളെല്ലാം അടുത്തിടെ മാറ്റങ്ങള്‍ നടത്തി. ഈയാഴ്ച രണ്ട് വര്‍ഷത്തെ 3.51 ശതമാനം ഡീലുമായി ഏറ്റവും ചെലവ് കുറഞ്ഞ ഓഫറും സാന്‍ടാന്‍ഡര്‍ വിപണിയിലെത്തിച്ചു. 

റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 3.69 ശതമാനം നിരക്കില്‍ രണ്ട് വര്‍ഷത്തെ ഡീല്‍ ലഭ്യമാണ്. ഡിസംബര്‍ 18ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ നിലവിലെ 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് താഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ലെന്‍ഡര്‍മാര്‍ നിരക്ക് കുറയ്ക്കുന്നതെന്ന് മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാര്‍ പറയുന്നു. 

അതേസമയം റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഭാരം മൂലം പണപ്പെരുപ്പം താഴുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ബാങ്ക്. അടുത്ത വര്‍ഷം അരശതമാനം പോയിന്റെങ്കിലും പണപ്പെരുപ്പം കുറയുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. 26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കാനും മടിക്കാത്ത ചാന്‍സലറുടെ ബജറ്റ് മൂലം 2026 മധ്യത്തില്‍ പണപ്പെരുപ്പം 0.5 ശതമാനം പോയിന്റ് താഴുമെന്നാണ് കരുതുന്നത്. 

റീവ്‌സിന്റെ നികുതി ചുമത്തല്‍ തല്‍ക്കാലത്തേക്ക് പണപ്പെരുപ്പം താഴാന്‍ സഹായിക്കുമെങ്കിലും മറ്റ് നയങ്ങള്‍ നിരക്ക് കൂടാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എംപ്ലോയ്‌മെന്റ് ചെലവുകള്‍ ഉയര്‍ന്നതോടെ നിരക്ക് വര്‍ദ്ധനവുകള്‍ നടപ്പാക്കാന്‍ ബിസിനസ്സുകള്‍ നിര്‍ബന്ധിതമാകുന്നതാണ് ഇതിന് ഇടയാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.