CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 17 Minutes 41 Seconds Ago
Breaking Now

രാഹുലിന്റെ ജര്‍മ്മന്‍ യാത്രയെ പരിഹസിച്ച് ബിജെപി ; മോദി പാതി സമയവും വിദേശത്തല്ലേയെന്ന് പ്രിയങ്ക

പര്യടന നേതാവാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പരിഹസിച്ചു

പാര്‍ലമെന്റില്‍ ശൈത്യകാല സമ്മേളനം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ബെര്‍ലിന്‍ യാത്രയെ വിമര്‍ശിച്ച് ബിജെപി.

പ്രതിപക്ഷ നേതാവെന്ന കടമ നിറവേറ്റുന്നതിന് പകരം വിദേശ യാത്ര തിരഞ്ഞെടുക്കുന്ന രാഹുല്‍ പ്രതിപക്ഷ നേതാവല്ല, പര്യടന നേതാവാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പരിഹസിച്ചു. ഓരോ യാത്രയിലും രാഹുല്‍ വിദേശത്തുവച്ച് ഇന്ത്യയെ അവഹേളിക്കുകയാണെന്ന് പൂനാവാല എക്‌സില്‍ കുറിച്ചു.

ഇതിന് മറുപടിയുമായി പ്രിയങ്കാഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ജോലി സമയത്തിന്റെ പകുതിയും രാജ്യത്തിന് പുറത്താണ് ചെലവഴിക്കുന്നതെങ്കില്‍ പ്രതിപക്ഷ നേതാവിനെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്തിനാണ് പ്രിയങ്ക ചോദിച്ചു. രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാകുമ്പോള്‍ പൊതുജനങ്ങളെ ആശയകുഴപ്പത്തിലാക്കുകയും അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ നയമെന്ന് മുതിര്‍ന്ന നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.

ഡിസംബര്‍ 15 മുതല്‍ 20 വരെയാണ് രാഹുല്‍ഗാന്ധിയുടെ ജര്‍മന്‍ സന്ദര്‍ശനം.




കൂടുതല്‍വാര്‍ത്തകള്‍.