CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 56 Seconds Ago
Breaking Now

വിവാഹ ശേഷം വരനുമായി മടങ്ങിയ യുവതിയെ മുന്‍കാമുകന്‍ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി

രണ്ട് കൂട്ടാളികള്‍ക്കൊപ്പം എത്തിയ പ്രതി, കാര്‍ തടഞ്ഞ് വരനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

വിവാഹ ദിവസം ഭര്‍ത്താവുമൊത്ത് വീട്ടിലേക്ക് മടങ്ങവെ യുവതിയെ മുന്‍ കാമുകന്‍ തട്ടികൊണ്ടുപോയതായി പരാതി. കന്ധമാലില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. ഒഡീഷയിലെ ബൊലാംഗീര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

രണ്ട് കൂട്ടാളികള്‍ക്കൊപ്പം എത്തിയ പ്രതി, കാര്‍ തടഞ്ഞ് വരനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നാലെ വരന്‍ തര്‍ഭ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയതായാണ് പരാതിയില്‍ പറയുന്നത് . ഞായറാഴ്ച രാവിലെ ബദബന്ദയ്ക്ക് സമീപം തര്‍ഭ റോഡിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.