CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 50 Seconds Ago
Breaking Now

ട്രക്കിനടിയില്‍ അമര്‍ന്ന് എസ് യുവി ; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഞായറാഴ്ച നൈനിറ്റാള്‍ റോഡിലെ പഹാഡി ഗേറ്റ് ജങ്ങ്ഷനും ലോക്കല്‍ പവര്‍ ഹൗസിനും സമീപമാണ് അപകടം നടന്നത്.

യുപിയിലെ രാംപൂരില്‍ വൈക്കോല്‍ കയറ്റിയ ലോറി എസ്യുവിക്ക് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസറുടെ വാഹനത്തിന് മുകളിലേക്കാണ് ട്രക്ക് മറിഞ്ഞത്. ഞായറാഴ്ച നൈനിറ്റാള്‍ റോഡിലെ പഹാഡി ഗേറ്റ് ജങ്ങ്ഷനും ലോക്കല്‍ പവര്‍ ഹൗസിനും സമീപമാണ് അപകടം നടന്നത്.

ബിലാസ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ട്രക്ക്. മുന്‍വശത്തുണ്ടായിരുന്ന എസ്യുവി എതിര്‍വശത്തെ റോഡിലേക്ക് തിരിയുന്നത് കണ്ട് ട്രക്ക് ഒരു വശത്തേക്ക് മാറ്റാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടു. റോഡ് ഡിവൈഡറില്‍ തട്ടിട്രക്ക് എസ് യുവിയ്ക്ക് മുകളിലേക്ക് മറിഞ്ഞു. ട്രക്കിനടിയില്‍പ്പെട്ട് എസ് യുവി പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

പൊലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ചാണ് ട്രക്ക് മാറ്റിയത്. തകര്‍ന്നുകിടന്ന എസ് യുവി വെട്ടിപൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.