
















പുതുവര്‍ഷ ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ ലോകത്തില്‍ ഏറ്റവും നല്ലയിടം മറ്റൊരിടവുമല്ലെന്ന് ഒരുവട്ടം കൂടി തെളിയിച്ച് ലണ്ടന്‍. 2026നെ ആഘോഷപൂര്‍വ്വം വരവേറ്റ യുകെയുടെ തലസ്ഥാനത്ത് ആഘോഷങ്ങള്‍ വമ്പന്‍ വെടിക്കെട്ടിന്റെ അകമ്പടിയിലാണ് അരങ്ങേറിയത്.
ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ന്യൂഇയര്‍ ആഘോഷങ്ങളെന്നാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പരിപാടിയെ പുകഴ്ത്തിയത്. 100,000-ലേറെ ആളുകളാണ് തെയിംസ് നദിക്കരയിലേക്ക് ആഘോഷങ്ങള്‍ക്കായി ഒഴുകിയെത്തിയത്. 
ബിഗ് ബെന്നിലെ മണികള്‍ മുഴങ്ങിക്കൊണ്ട് പരമ്പരാഗത രീതിയില്‍ ആരംഭിച്ച ഷോയ്ക്ക് പിന്നാലെ 12,000 ഫയര്‍വര്‍ക്കും, 4000 ലൈറ്റ് ഡിസ്‌പ്ലേകളും ലണ്ടന്റെ ആകാശം പ്രകാശമാനമാക്കി. ഇംഗ്ലണ്ട് വനിതകളുടെ റഗ്ബി ലോകകപ്പ് വിജയം, ലയണസുമാര്‍ യൂറോ കപ്പ് നിലനിര്‍ത്തിയതും, റൈഡര്‍ കപ്പ് വിജയവും ഡിസ്‌പ്ലേകളില്‍ ഇടംപിടിച്ചു. 
സ്‌കോട്ട്‌ലണ്ടിലെ എഡിന്‍ബര്‍ഗില്‍ പ്രശസ്തമായ മൂന്ന് ദിവസത്തെ ഹോഗ്മനായ് ആഘോഷങ്ങള്‍ അരങ്ങേറി. എഡിന്‍ബര്‍ഗ് കാസിലിന് മുകളില്‍ ആഘോഷപൂര്‍വ്വമായി വെടിക്കെട്ട് നടന്നു. നാല്‍പതിനായിരത്തോളം പേരെങ്കിലും സിറ്റി സെന്ററില്‍ ആഘോഷങ്ങള്‍ കാണാനായി എത്തി. കഴിഞ്ഞ വര്‍ഷം മോശം കാലാവസ്ഥ മൂലം പരിപാടികള്‍ റദ്ദാക്കേണ്ടി വന്നിരുന്നു.
2026 എന്നൊരു പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങളും, ഒത്തുകൂടലുകളും അരങ്ങേറി. യൂറോപ്പ് മലയാളിയുടെ പ്രിയവായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.