CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 2 Seconds Ago
Breaking Now

ഇങ്ങനെയൊക്കെ ചെയ്യാമോ! ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് സ്റ്റാര്‍മര്‍; നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇടപെടും; ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കും വരെ താരിഫ് തുടരുമെന്ന് പ്രസിഡന്റ്

നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി നടപടിയെടുക്കുമ്പോള്‍ താരിഫ് ചുമത്തുന്നത് തെറ്റാണെന്നും സ്റ്റാര്‍മര്‍

ഒരു കുടക്കീഴില്‍ നില്‍ക്കുന്നവരെന്നാണ് അമേരിക്കയും, യൂറോപ്യന്‍ രാജ്യങ്ങളും ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡില്‍ നോട്ടമിട്ട യുഎസ് പ്രസിഡന്റ് യൂറോപ്യന്‍ രാജ്യങ്ങളോട് വിലപേശുന്നതിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ ട്രംപ് പ്രഖ്യാപിച്ച താരിഫുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. 

ഫെബ്രുവരി 1 മുതല്‍ യുഎസിലേക്ക് ബ്രിട്ടനില്‍ നിന്നും അയയ്ക്കുന്ന ഏത് ഉത്പന്നത്തിനും 10% താരിഫ് നല്‍കണമെന്നാണ് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ജൂണ്‍ 1 ആകുമ്പോള്‍ ഇത് 25 ശതമാനമായി ഉയരും. ഡെന്‍മാര്‍ക്കില്‍ നിന്നും ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ വഴി തുറന്ന് കിട്ടുന്നത് വരെ ഇത് തുടരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. 

യുകെയ്ക്ക് പുറമെ ഡെന്‍മാര്‍ക്ക്, നോര്‍വെ, ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നിവര്‍ക്കും ഇത് ബാധകമാകുമെന്ന് ട്രംപ് അറിയിച്ചു. യുഎസ് പ്രസിഡന്റിന് പുറമെ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍, നാറ്റോ മേധാവി മാര്‍ക്ക് റൂട്ടെ എന്നിവരുമായും സ്റ്റാര്‍മര്‍ സംസാരിച്ചു. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. 

നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി നടപടിയെടുക്കുമ്പോള്‍ താരിഫ് ചുമത്തുന്നത് തെറ്റാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഡാനിഷ് അതിര്‍ത്തി പിടിച്ചെടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം ഡെന്‍മാര്‍ക്കിനെ പോലൊരു നല്ല പങ്കാളിയോട് ഇതുപോലൊരു പെരുമാറ്റം അസ്വീകാര്യമാണെന്ന് ഡാനിഷ് പ്രധാനമന്ത്രി ഫ്രെഡറിക്‌സണ്‍ പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.