CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Seconds Ago
Breaking Now

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം സുഗമമാക്കുന്നതിനായി ഫെയ്സ് ആപ്പ്

ഫെയ്സ് ആപ്പ് സംവിധാനത്തിന് മുന്നില്‍ നിന്നാല്‍ ഭക്തര്‍ക്ക് ടോക്കണ്‍ ലഭ്യമാകും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം സുഗമമാക്കുന്നതിനായി ഫെയ്സ് ആപ്പ് സംവിധാനം നടപ്പാക്കും. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളില്‍ ഫെയ്സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും. ഫെയ്സ് ആപ്പ് സംവിധാനത്തിന് മുന്നില്‍ നിന്നാല്‍ ഭക്തര്‍ക്ക് ടോക്കണ്‍ ലഭ്യമാകും. ദര്‍ശനസമയം ടോക്കണിലുണ്ടാകും. ദര്‍ശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഭക്തര്‍ക്ക് വിശ്രമിക്കാം. ഭക്തര്‍ക്ക് ലഭിക്കുന്ന ടോക്കണ്‍ നമ്പറുകള്‍ കംപാര്‍ട്ട്മെന്റുകളില്‍ തെളിയും. ഈ സമയമാകുന്ന മുറയ്ക്ക് ടോക്കണ്‍ നമ്പര്‍ അനുസരിച്ച് കമ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ദര്‍ശനത്തിനുള്ള ക്യൂവിലേക്ക് ഭക്തര്‍ക്ക് പോകാന്‍ കഴിയും. ക്ഷേത്രത്തില്‍ വിപുലമായ ക്യൂ കോംപ്ലക്സ് സംവിധാനം വരുന്നത് വരെയാണ് ഫെയ്സ് ആപ്പ് സംവിധാനം നിലനില്‍ക്കുക. എത്ര പേര്‍ ക്ഷേത്രം സന്ദര്‍ശിച്ചുവെന്നതും ആളെ തിരിച്ചറിയാനും ഈ സംവിധാനത്തിലൂടെ കഴിയും.

ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനുള്ള തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിതെന്നും ഫെയ്സ് ആപ്പ് സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.