CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 13 Seconds Ago
Breaking Now

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെയുടെ ആത്മഹത്യ; സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

ഡോ. റോയ് വലിയസമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം.സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത 2 മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലം ഉടന്‍ ലഭിക്കും. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് സൂചന.

ഡോ. റോയ് വലിയസമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. അങ്ങിനെയാണ് അദ്ദേഹം ആത്മഹത്യ എന്ന മാര്‍ഗം തിരഞ്ഞെടുത്തതെന്നും നടന്നത് ആത്മഹത്യ ആണെന്നുമാണ് പ്രത്യേക അന്വേഷണ സംഘവും സ്ഥിരീകരിക്കുന്ന്. എന്തിന് അത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഡയറിയില്‍ നിന്ന് പൊലീസിന് കിട്ടിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ . തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കമ്പനിയെ ഇനി നയിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും എല്ലാം പൊലീസ് കസ്റ്റഡിയിലുള്ള ഡയറിയില്‍ എഴുതിയിട്ടുണ്ട് എന്നാണ് സൂചന. ആത്മഹത്യ കുറിപ്പിന്റെ സ്വഭാവം വിവരങ്ങള്‍ക്ക് ഉണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

റോയ് എത്ര മണിക്ക് ചേമ്പറില്‍ എത്തി എന്നതടക്കം കാര്യങ്ങളില്‍ എസ് ഐ ടിക്ക് വ്യക്തത ലഭിക്കേണ്ടതുണ്ട്. സമയക്രമത്തെക്കുറിച്ച് ജീവനക്കാരും എംഡിയും കൊടുത്ത മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ക്രൈം സീന്‍ റീക്രീയേഷന്‍ അടക്കമുള്ള ഘട്ടത്തിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.സംഭവ സമയത്തുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

 




കൂടുതല്‍വാര്‍ത്തകള്‍.