CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 50 Seconds Ago
Breaking Now

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം, പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ദമാകും

രാജ്യത്തെ കര്‍ഷകന്റെ സ്വപ്നങ്ങള്‍ ട്രംപിന് മുന്നില്‍ മോദി അടിയറവ് വെച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടരും. വിഷയം സംബന്ധിച്ച് ഇരു സഭകളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കും. രാജ്യത്തിന്റെ നിര്‍ണായകമായ ഒരു തീരുമാനം വിദേശ രാജ്യത്തെ പ്രസിഡന്റ് പറഞ്ഞ് അറിയേണ്ടിവരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ട്രംപിന് മോദി കീഴ്പ്പെട്ടുവെന്നും യുഎസ് പ്രസിഡന്റിന്റെ സമ്മര്‍ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നുമായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. രാജ്യത്തെ കര്‍ഷകന്റെ സ്വപ്നങ്ങള്‍ ട്രംപിന് മുന്നില്‍ മോദി അടിയറവ് വെച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

ഇരു രാജ്യങ്ങളിലും തമ്മില്‍ വ്യാപാര കരാറില്‍ ഏര്‍പ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. ഇതിന് ശേഷം ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരണം നടത്തുക മാത്രമാണ് ഉണ്ടായത്. അല്ലാതെ കരാര്‍ സംബന്ധിച്ച ഒരു വിവരവും കേന്ദ്രം പുറത്തുവിട്ടിട്ടില്ല. കരാര്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പകരം ഓണ്‍ലൈനായി ഒരു പ്രസ്താവന മാത്രമാണ് പുറത്തിറക്കിയത്. ഇതിലും കരാര്‍ സംബന്ധിച്ച യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് സഭയില്‍ പ്രധാനമന്ത്രി മറുപടി പറയും. ഈ മറുപടിയില്‍ വിവാദങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മോദി മറുപടി പറഞ്ഞേക്കും. പീയുഷ് ഗോയലും സഭയില്‍ പ്രസ്താവന നടത്തിയേക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.